ഇളങ്ങുളം സെയ്ന്റ് മേരീസ് എൽ.പി.സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനംചെയ്തു



ഇളങ്ങുളം സെയ്ന്റ് മേരീസ് എല്‍.പി.സ്‌കൂളിന്റെ പുതിയകെട്ടിടം മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനംചെയ്തു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷതവഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി.മുഖ്യപ്രഭാഷണം നടത്തി. മാണി സി.കാപ്പന്‍ എം.എല്‍.എ.പ്രതിഭകളെ ആദരിച്ചു.  വികാരി ജനറാള്‍ ഫാ.സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ അനുഗ്രഹപ്രഭാഷണം നടത്തി.



കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ഡൊമിനിക് ആയലൂപ്പറമ്പില്‍, ജില്ലാപഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി, ബ്ലോക്ക് പഞ്ചായത്തംഗം ഗീതാ സജി, എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ്, വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, പഞ്ചായത്തംഗങ്ങളായ സൂര്യാമോള്‍, മറിയാമ്മ ജോസഫ്, എ.ഇ.ഒ, എസ്.സുള്‍ഫിക്കര്‍, മാനേജര്‍ ഫാ.ഡാര്‍വിന്‍ വാലുമണ്ണേല്‍, ഹൈസ്‌കൂള്‍ പ്രഥമാധ്യാപിക രാജിമോള്‍ ജോസഫ്, എല്‍.പി.സ്‌കൂള്‍ പ്രഥമാധ്യാപിക ആന്‍സ് ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




----------------------------------------------------------------------------------------------------------------




google.com, pub-6975695749884510, DIRECT, f08c47fec0942fa0