കേരള കർഷക സംഘം പൂഞ്ഞാർ ഏരിയ സമ്മേളനം സഖാവ് എൻ എസ് നൂറുൽസലാം നഗറിൽ (ശ്രീലക്ഷ്മി ഓഡിറ്റോറിയം പൂഞ്ഞാർ )ജില്ലാ സെക്രട്ടറി സഖാവ് കെ എം രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. സംഘടനാ റിപ്പോർട്ട് ജില്ലാ ജോയിന്റ് സെക്രട്ടറി സഖാവ് എം എസ് സാനുവും, പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി സഖാവ് സി കെ ഹരിഹരനും അവതരിപ്പിച്ചു.വരവ് ചെലവ് കണക്കു ട്രഷറർ സഖാവ് കെ ശശീന്ദ്രനും അവതരിപ്പിച്ചു ഏരിയ പ്രസിഡന്റ് സഖാവ് ജസ്റ്റിൻ ജോസഫ് അധ്യക്ഷത വഹിച്ചു.
..സംഘടക സമിതി ചെയർമാൻ സഖാവ് രമേഷ് ബി വെട്ടിമറ്റം സ്വാഗതവും ജനറൽ കൺവീനർ സഖാവ് സി ജി സുരേഷ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി ജസ്റ്റിൻ ജോസഫ്(പ്രസിഡന്റ് ), കെ ആർ അനുരാഗ്, സി ബി ശൈലജ (വൈസ് പ്രസിഡന്റുമാർ)സി കെ ഹരിഹരൻ (സെക്രട്ടറി ), അബ്ദുൽസലാം വി. പി., ജോജി ജോർജ് (ജോയിന്റ് സെക്രട്ടറിമാർ ), തോമസ് മാത്യു (ട്രഷറർ )എന്നിവരെ തെരഞ്ഞെടുത്തു.
പൂഞ്ഞാർ തെക്കേക്കര കുടുംബരോഗ്യകേന്ദ്രത്തിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ആശുപത്രി കോമ്പൗണ്ടിൽ ഐ റ്റി ബ്ലോക്ക് സ്ഥാപിക്കുക. ഈരാറ്റുപേട്ട കെ എസ് ആർ റ്റി സി ബസ്സുകൾ മലയോര പ്രദേശങ്ങളിലേക്കുള്ള സർവീസ് മെച്ചപ്പെടുത്തുക, കൃഷിഭവന്റെ സേവനങ്ങൾ ജനോപകരമാക്കുക, ഗുണമേന്യുള്ള നാടിൽ വസ്തുക്കൾ സമയബന്ധിതമായി വിതരണം ചെയ്യുക, രസവള സബ്‌സിഡി നിലനിർത്തുക, രസവളത്തിന്റെ വിലവർധന പിൻവലിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
----------------------------------------------------------------------------------------------------------------



