ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് പാലായിൽ പ്രൗഢോജ്വല തുടക്കം




യുവതയുടെ അവകാശപോരാട്ടങ്ങളിൽ  നേരിന്റെ ശുഭ്രപതാക ഉയർത്തിയ രക്തസാക്ഷികളുടെ സ്മരണയിൽ ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന് പാലായിൽ കൊടി ഉയർന്നു. 
വ്യാഴം രാവിലെ ഒൻപതിന് സ . പുഷ്പൻനഗറിൽ (പാലാ മുനിസിപ്പൽ ടൗൺഹാൾ) ആരംഭിക്കുന്ന പ്രതിനിധി സാമ്മളനം സംസ്ഥാന പ്രസിഡന്റ് വി വസിഫ് ഉദ്ഘാടനം ചെയ്യും. 11 വരെയാണ് ജില്ലാ സമ്മേളനം.

സമ്മേളനത്തിന് മുന്നോടിയായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ മൺമറഞ്ഞ നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളിൽ നിന്ന് എത്തിയ കൊടിമര-പതാക ജാഥകൾ  എത്തിച്ചേർന്നതോടെയാണ്  സമ്മേളനത്തിന് പതാക ഉയർന്നത്. 
  

 


പൊതുസമ്മേളന കേന്ദ്രമായ സ. എ വി റസ്സൽ നഗറിൽ (കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് മൈതാനം) സ്വാഗതസംഘം ചെയർമാൻ ലാലിച്ചൻ ജോർജ്‌ പതാക ഉയർത്തി. 


  വിവിധ കേന്ദ്രങ്ങളിൽ നിന്ന് എത്തിയ പതാക-കൊടിമര ജാഥകൾ മരിയൻ ജങ്ഷനിൽ സംഗമിച്ച് ഘോഷയാത്രയുടെ അകമ്പടിയിലാണ് പൊതുസമ്മേളന നഗറിൽ എത്തിച്ചത്. വിവിധ ബ്ലോക്ക് കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയാണ് ജാഥകൾ പാലായിൽ എത്തി സംഗമിച്ചത്. 



പുതുപ്പള്ളിയിലെ സ. ഫിലിപ് ജോൺ പനച്ചിക്കാടിന്റെ സ്മൃതിമണ്ഡപത്തിൽ നിന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അനീഷ് അന്തിയോസിന്റെ നേതൃത്വത്തിൽ എത്തിച്ച പതാക ലാലിച്ചൻ ജോർജ് ഏറ്റുവാങ്ങി. 

ചിങ്ങവനത്തെ സ. എം അനീഷിന്റെ സ്മൃതിമണ്ഡപത്തിൽ നിന്ന് എം കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്ത്‌ ജില്ലാ കമ്മിറ്റിയംഗം അജിൻ കുരുവിളയുടെ നേതൃത്വത്തിൽ എത്തിച്ച പതാക ജോയികുഴിപ്പാല ഏറ്റുവാങ്ങി.
കടുത്തുരുത്തിയിലെ സ. എം ആർ രാജീവിന്റെ സ്മൃതിമണ്ഡപത്തിൽ നിന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി വി സുനിൽ ഉദ്ഘാടനം ചെയ്ത് ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ടി എസ് ശരത്തിന്റെ നേതൃത്വത്തിൽ എത്തിച്ച കൊടിമരം സജേഷ് ശശി ഏറ്റുവാങ്ങി.

 ഏറ്റുമാനൂരിലെ സ. കറ്റോട് ബാബു ജോർജിന്റെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്ത് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം റിജേഷ് കെ ബാബുവിന്റെ നേതൃത്വത്തിൽ എത്തിച്ച കൊടിമരം ജിൻസ് ദേവസ്യ ഏറ്റുവാങ്ങി. 

   





.





google.com, pub-6975695749884510, DIRECT, f08c47fec0942fa0