വൈദിക മന്ദിരത്തിന്റെ ഉദ്ഘാടനം



രാമപുരം ഫൊറോനാപ്പള്ളിയില്‍ പുതുതായി നിര്‍മ്മിച്ച വൈദിക മന്ദിരത്തിന്റെ ഉദ്ഘാടനം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. പള്ളിമേടയുടെ വെഞ്ചരിപ്പിന് ശേഷം നടന്ന ചടങ്ങില്‍ സംസാരിച്ച അദ്ദേഹം, പള്ളിമുറി ഒരു പൊതു ഇടമാണെന്നും, ആളുകള്‍ക്ക് ഒരുമിച്ചുകൂടാനും കൂടുതല്‍ പഠിക്കാനും ഒന്നിച്ച് പ്രാര്‍ഥിക്കാനുമുള്ള ആത്മീയവും സാമൂഹികവുമായ കേന്ദ്രമാണെന്നും പറഞ്ഞു. വിശ്വാസിസമൂഹത്തിന്റെ ഐക്യവും കൂട്ടായ്മയും വളര്‍ത്തിയെടുക്കുന്നതില്‍ ഇത്തരം ഇടങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


രാമപുരം ഫൊറോനാപ്പള്ളി വികാരി റവ. ഫാ. ബര്‍ക്ക്മാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. മുന്‍ വികാരിമാരായ റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍, റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഫ്രാന്‍സിസ് ജോര്‍ജ് എം.പി., ജോസ് കെ. മാണി എം.പി., മാണി സി. കാപ്പന്‍ എം.എല്‍.എ., അഡ്വക്കേറ്റ് ജനറല്‍ വിന്‍സെന്റ് കുരിശുംമൂട്ടില്‍, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം, ജില്ലാ പഞ്ചായത്ത് അംഗം ഷിബി മത്തായി, വൈസ് പോസ്റ്റുലേറ്റര്‍ ഫാ. ജയിംസ് പുലിയുറുമ്പില്‍, ഫാ. എബ്രാഹം കുഴിമുള്ളില്‍, ഫാ. മാത്യു പനങ്ങാട്ട്, ഫാ. ജോര്‍ജ് പറമ്പിത്തടത്തില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.




----------------------------------------------------------------------------------------------------------------




google.com, pub-6975695749884510, DIRECT, f08c47fec0942fa0