അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്ക് സമാരംഭം



അരുവിത്തുറ: വിദ്യാർത്ഥികളുടെ സർവതോമുഖ വികസനവും വ്യക്തിത്വ പരിപോഷണവും ലക്ഷ്യമാക്കി അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ 2026–27 അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്ക് സമാരംഭമായി. വിദ്യാർത്ഥികളിലെ സർഗാത്മകത, നേതൃത്വപാടവം, ആശയവിനിമയശേഷി, സാമൂഹിക പ്രതിബദ്ധത എന്നിവ വളർത്തുന്നതിനായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വർഷം മുഴുവൻ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കും.


.സ്കൂളിലെ ക്വിസ് ക്ലബ്, ഒറേറ്ററി ക്ലബ്, മ്യൂസിക് ക്ലബ്, റീഡേഴ്സ് ആൻഡ് റൈറ്റേഴ്സ് ക്ലബ്, ഫിലിം ആൻഡ് മീഡിയ ക്ലബ്, റോഡ് സേഫ്റ്റി ക്ലബ്, ഗാർഡനിംഗ്, അഗ്രികൾച്ചർ ആൻഡ് നേച്ചർ ക്ലബ്, യോഗ ക്ലബ് എന്നിവയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ക്ലബ്ബുകളുടെ കോ-ഓർഡിനേറ്റർമാരായി ജോസഫ് ഇ. ടി., സന്തോഷ് തോമസ്, ബീന സേവ്യർ, അൽഫോൻസ ജെയിംസ്, ജെയ്സൺ ജേക്കബ്, സ്റ്റെല്ല കുര്യാക്കോസ്, ജോബി ജോസഫ്, റോസ് മാത്യു എന്നിവർ പ്രവർത്തിക്കും.



വിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും അക്കാദമിക മികവിനൊപ്പം കലാ, സാഹിത്യ, കായിക, സാമൂഹിക മേഖലകളിലും മികവ് കൈവരിക്കാൻ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായകരമാകുമെന്ന് ഹെഡ്മാസ്റ്റർ ജോബിൻ തോമസ് പറഞ്ഞു. മുഴുവൻ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ മാതൃകാപരമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

----------------------------------------------------------------------------------------------------------------




google.com, pub-6975695749884510, DIRECT, f08c47fec0942fa0