ചൊവ്വാഴ്ച രാത്രി വീശിയ ശക്തമായ കാറ്റിൽ മരങ്ങാട്ടുപിള്ളിയുടെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീണു. മരങ്ങാട്ടുപിള്ളി കൃഷിഭവൻ കെട്ടിടത്തിന്റെ മുകളിലേക്ക് തൊട്ടടുത്ത പുരയിടത്തിലെ തേക്ക് മരത്തിന്റെ കമ്പ് ഒടിഞ്ഞുവീണ് മേൽക്കൂരയിലെ ഷീറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
രാത്രി 11ഓടെയായിരുന്നു ശക്തമായ കാറ്റ് വീശിയത്. സംഭവം രാത്രിയായതിനാൽ ആളപായം ഒഴിവായി. വിവിധ ഭാഗങ്ങളിൽ മര കമ്പുകൾ ഒടിഞ്ഞ് വീണതായി നാട്ടുകാർ അറിയിച്ചു.
.
.



