2026 സെപ്റ്റംബർ 28, 29 തീയതികളിൽ കോട്ടയത്ത് വെച്ച് നടക്കുന്ന ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ (AKCA) സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം നടന്നു. പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ എം.ജെപാചകകലാ വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരിക്ക് നൽകിയാണ് ലോഗോ പ്രകാശനം നിർവ്വഹിച്ചത്. സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സക്കറിയ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റോബിൻ കെ. പോൾ മുഖ്യപ്രഭാഷണം നടത്തി.
ജനറൽ കൺവീനർ സജി ജേക്കബ്, സംസ്ഥാന രക്ഷാധികാരി പ്രിൻസ് ജോർജ്ജ്, ഓൾ ഇന്ത്യ കാറ്ററിംഗ് അസോസിയേഷൻ സൗത്ത് സോൺ ചെയർമാൻ ടി.കെ. രാധാകൃഷ്ണൻ, സംസ്ഥാന ട്രഷറർ എം.കെ. താഹ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജില്ലാ സെക്രട്ടറി ബിജു തോമസ് സ്വാഗതവും, ജില്ലാ ട്രഷറർ സെബാസ്റ്റ്യൻ ജോസഫ് നന്ദിയും പറഞ്ഞു.



