മഹാത്മാഗാന്ധി സര്‍വകലാശാലാ രജിസ്ട്രാറായി പ്രൊഫ. (ഡോ.) ബിനു ജോര്‍ജ് വര്‍ഗീസ് ചുമതലയേറ്റു. സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് സയന്‍സസിന്‍റെ ഡീനും ഡയറക്ടറുമാണ്. 2014 മുതല്‍ 2016 വരെ കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗം, ഫിസിക്കല്‍ എജ്യുക്കേഷന്‍ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി, വിവിധ സര്‍വകലാശാലകളിലെ പാഠ്യപദ്ധതി രൂപവത്കരണ സമിതികളുടെ അധ്യക്ഷന്‍, ദേശീയ-അന്തര്‍സര്‍വകലാശാല കായികമത്സരങ്ങളുടെ സംഘാടകന്‍, കേരള സര്‍ക്കാരിന്‍റെ കായിക നയം രൂപീകരിക്കുന്നതിനായി രൂപവത്കരിച്ച ഹൈപവര്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ തുടങ്ങി വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 35-ാമത് ദേശീയ ഗെയിംസിന്‍റെ സംഘാടനത്തിലും ശ്രദ്ധേയമായ പങ്കുവഹിച്ചു.
ദേശീയ-അന്തര്‍ദേശീയ കായികമത്സരങ്ങളില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയെ മുന്‍നിരയിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഡോ. ബിനു, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസിന്‍റെ (AIU) ജോയിന്‍റ് സെക്രട്ടറി (സ്പോര്‍ട്സ്) ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കേരള സര്‍വകലാശാലയില്‍ നിന്നും ബി.പി.എഡ് ഒന്നാം റാങ്കോടെ വിജയിച്ചു. തിരുവനന്തപുരത്ത്, സ്പോട്സ് അതോറിറ്റിക്കു കീഴിലുള്ള ലക്ഷ്മിബായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷനില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. 1996ല്‍ കായിക അധ്യാപകനായി സര്‍വീസ് ആരംഭിച്ച അദ്ദേഹം 2006ല്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ഫാക്കല്‍റ്റിയായി ജോയിന്‍ ചെയ്തു.
സര്‍വകലാശാലയില്‍ നിന്നുതന്നെ പി.എച്ച്.ഡി.യും പൂര്‍ത്തിയാക്കി. രണ്ടു പുസ്തകങ്ങളുടെ സഹരചയിതാവായ ഡോ. ബിനു, ദേശീയ-അന്തര്‍ദേശീയ ഗവേഷണ ജേണലുകളില്‍ 25-ലധികം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഞ്ച് ഗവേഷകര്‍ അദ്ദേഹത്തിന്‍റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ പി.എച്ച്.ഡി പൂര്‍ത്തിയാക്കി.
രജിസ്ട്രാറായിരുന്ന പ്രൊഫ. (ഡോ.) ബിസ്മി ഗോപാലകൃഷ്ണന്‍, സ്കൂള്‍ ഓഫ് ലീഗല്‍ തോട്ടിലേക്ക് മടങ്ങിപ്പോയതോടെയാണ് വൈസ് ചാന്‍സലര്‍ പ്രൊഫ. ബിനു ജോര്‍ജിന് പൂര്‍ണ അധിക ചുമതല നല്‍കിക്കൊണ്ട് ജൂണ്‍ 30ന് ഉത്തരവിറക്കിയത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



