സ്‌നേഹദീപം ഭവന പദ്ധതി പ്രകാരമുള്ള 59-ാം സ്നേഹ വീടിൻ്റെ താക്കോൽ സമർപ്പണം നടന്നു



ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം ഭവന പദ്ധതി പ്രകാരമുള്ള 59-ാം സ്നേഹ വീടിൻ്റെ താക്കോൽ സമർപ്പണം നടന്നു. പാദുവയിൽ നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി സാബു മാത്യു KM താക്കോൽ സമർപ്പണം നിർവ്വഹിച്ചു. സ്നേഹദീപം പദ്ധതിയിലൂടെ വീടു നിർമ്മിച്ചു നൽകുന്ന പ്രവര്‍ത്തനങ്ങള്‍ മനുഷ്യസ്‌നേഹത്തിന്റെ യഥാര്‍ത്ഥ മുഖമാണെന്ന്  ജില്ലാ പോലീസ് മേധാവി  അഭിപ്രായപ്പെട്ടു. സമൂഹത്തില്‍  ഇപ്പോഴും നന്മയുള്ള നിരവധി മുഖങ്ങള്‍  ഉണ്ട് എന്നതിന്റെ നേര്‍സാക്ഷ്യമാണ് സ്‌നേഹദീപം പദ്ധതി   എന്ന് ജില്ലാ പോലീസ് മേധാവി അഭിപ്രായപ്പെട്ടു.




സ്‌നേഹദീപം അകലകുന്നത്തിന്റെ  ആഭിമുഖ്യത്തിലുള്ള മൂന്നാം സ്‌നേഹവീടാണ് നൽകിയത്.. അമേരിക്കന്‍ മലയാളിയായ കിടങ്ങൂര്‍ സ്വദേശി സൈമണ്‍ കോട്ടൂര്‍ ആണ് വീട് നിര്‍മ്മാണത്തിന് ആവശ്യമായ ഫണ്ട് സ്‌നേഹദീപം സൊസൈറ്റിക്ക് നല്‍കിയത്. യോഗത്തില്‍ അകലകുന്നം സ്‌നേഹദീപം പ്രസിഡന്റ് ഫിലിപ്പ് വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജ്യോതി ബാലകൃഷ്ണന്‍, കൊഴുവനാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോയി മറ്റത്തില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ജോയി മാടയാങ്കല്‍, ഷാജി ഗണപതിപ്ലാക്കല്‍, ഷീന രാജേഷ്, സാജി വളവനാല്‍, അകലകുന്നം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഉഷാ ഷാജി, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ ടോമിച്ചന്‍ പിരിയമ്മാക്കല്‍, ജഗന്നിവാസന്‍ പിടിക്കാപ്പറമ്പില്‍, ബേബി ചിറവയലില്‍ എന്നിവര്‍ പ്രസംഗിച്ചു.




----------------------------------------------------------------------------------------------------------------




google.com, pub-6975695749884510, DIRECT, f08c47fec0942fa0