4-ാമത്തെ കൗൺസിൽ യോഗവും കോറം തികയാതെ പിരിഞ്ഞു



പാല നഗരസഭയിൽ വിവാദമുയർത്തിയ വിവിധ പ്രശ്നങ്ങളെ 
ക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത 4-ാമത്തെ കൗൺസിൽ യോഗവും കോറം തികയാതെ പിരിഞ്ഞു. 7 അംഗങ്ങളാണ് കൗൺസിൽ യോഗത്തി നെത്തിയത് ഭരണപക്ഷത്തു നിന്നും കോൺഗ്രസ് അംഗം സെബാസ്റ്റ്യൻ പനക്കലും യോഗത്തിനെത്തിയിരുന്നു   ആദ്യ ദിവസത്തെ കൗൺസിൽ യോഗം മാത്രമാണ് നടന്നത് തുടർന്ന് മൂന്നു കൗൺസിലുകളും കോറം തികയാതെ പിരിഞ്ഞു ളാലം തോടിനോടു ചേർന്ന് അപകടാവസ്ഥയിലുള്ള മരം വെട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ചയും നടന്നില്ല. 


ഇനി 21-ാം തീയതി നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയ്ക്കായി ആയുധങ്ങൾക്ക് മൂർച്ച കൂട്ടുന്ന തിരക്കിലാണ്  പ്രതിപക്ഷവും ഭരണപക്ഷവും ' അവിശ്വാസപ്രമേയ ചർച്ചയിൽ ഭരണപക്ഷത്തെ  കോൺഗ്രസ് അംഗങ്ങളും സ്വതന്ത്ര അംഗം മായാ രാഹുലും സ്വീകരിക്കുന്ന നിലപാടുകൾ നിർണായകമാകും ഒരു വിഭാഗം UDF അംഗങ്ങൾ LDF അവിശ്വാസപ്രമേയത്തെ പിന്തുണച്ചാൽ അത് രാഷ്ട്രീയ സാഹചര്യങ്ങൾ മാറി മറിയാനും ഭരണമാറ്റത്തിനും കാരണമാകും. കോൺഗ്രസ് നേതൃത്വത്തിൻ്റെ നിലപാടാണ് ഇക്കാര്യത്തിൽ " നിർണ്ണായക മാകുന്നത്




----------------------------------------------------------------------------------------------------------------




google.com, pub-6975695749884510, DIRECT, f08c47fec0942fa0