പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിൽ 'എക്സലൻസ് ഡേ 2K26' സമുചിതമായി ആഘോഷിച്ചു; അഡ്വ. സെബാസ്റ്റ്യൻ എം. ജെ എം.എൽ.എ ഉദ്ഘാടനം ചെയ്തു



 പൂഞ്ഞാർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ (IHRD) ഈ വർഷത്തെ 'എക്സലൻസ് ഡേ 2K26' ആഘോഷങ്ങൾ സമുചിതമായി നടന്നു. പൂഞ്ഞാർ നിയോജകമണ്ഡലം എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം. ജെ ഭദ്രദീപം കൊളുത്തി ചടങ്ങുകൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ കഠിനാധ്വാനവും അക്കാദമിക മികവുമാണ് നാടിന്റെ പുരോഗതിക്ക് ആധാരമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
ഐ.എച്ച്.ആർ.ഡി ഡയറക്ടർ പ്രൊഫ.(ഡോ.) എം. വി രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.(ഡോ.) ജോൺ ജോർജ് സ്വാഗതപ്രസംഗം നടത്തി. 



സുരത്കൽ എൻ.ഐ.ടി.കെ അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജു ആർ മോഹൻ മുഖ്യപ്രഭാഷണം നടത്തി, ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളെക്കുറിച്ചും വിദ്യാർത്ഥികൾ കൈവരിക്കേണ്ട തൊഴിൽ നൈപുണ്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

തുടർന്ന് നടന്ന ചടങ്ങിൽ, കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായുള്ള പ്രതിജ്ഞാ ചടങ്ങ് (Oath-Taking Ceremony) ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് മേധാവി ശ്രീമതി ഫ്ലവർ എബ്രഹാം മുണ്ടയ്ക്കൽ നിർവ്വഹിച്ചു. പഠനത്തിലും മറ്റ് അനുബന്ധ മേഖലകളിലും മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.



തുടർന്ന് കോളേജ് പിടിഎ  വാങ്ങി നല്കിയ പുതിയ കോളേജ് ബസ്സിന്റെ ഉദ്ഘാടനവും ബഹു. ഐ എച്ച് ആർ ഡി ഡയറക്ടർ പ്രൊഫസർ ഡോക്ടർ എം വി രാജേഷ് നിർവഹിച്ചു.

പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനർവ മോഹൻ, വൈസ് പ്രസിഡന്റ് ശ്രീ. അനിൽകുമാർ മഞ്ഞപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. ക്ലിന്റ് അരീപ്ലാക്കൽ, പി.ടി.എ പ്രസിഡന്റ് ശ്രീ. രാജു വെട്ടത്താനം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിദ്യാർത്ഥികളുടെയും രക്ഷാകർത്താക്കളുടെയും പ്രതിനിധികൾ ചടങ്ങിൽ മറുപടി പ്രസംഗം നടത്തി. കോളേജ് ഡീൻ ശ്രീ. ഷൈൻ പി. ജെയിംസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി. ദേശീയഗാനാലാപനത്തോടെയും ഫോട്ടോ സെഷനോടെയും പ്രോഗ്രാം വിജയകരമായി സമാപിച്ചു.

----------------------------------------------------------------------------------------------------------------




google.com, pub-6975695749884510, DIRECT, f08c47fec0942fa0