മരങ്ങാട്ടുപിള്ളിയിൽ യോഗ ദിന ആഘോഷം.



 മരങ്ങാട്ടുപിള്ളി ഗ്രാമ പഞ്ചായത്തിൻ്റേയും ഗവ ആയുർവേദ ഡിസ്പെൻസറിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ഡിസ്പെൻസറി യോഗ ഹാളിൽ നടന്നു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഷീജ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡൻ്റ് ഗ്രേസിക്കുട്ടി എബ്രഹാം ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സബിൻലാൽ യോഗ ദിന സന്ദേശം നൽകി. 


മെഡിക്കൽ ഓഫീസർ തുഷാര മാത്തുക്കുട്ടി സ്വാഗതവും യോഗ ഇൻസ്ട്രക്ടർ അജിത്ത് നന്ദിയും പറഞ്ഞു. വാർഡ് മെമ്പർമാരായ ആശാ വർമ്മ, മമത, പ്രസീദ , ജോസഫ് , മേരി ഹെലൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബെൽജി ഇമ്മാനുവൽ, ജൂബി എന്നിവർ ആശംസകൾ നേർന്നു. നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0