കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു.



കുറവിലങ്ങാട്: 12-മത് അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി  വി. ജെ. കുര്യൻ മെമ്മോറിയൽ കമ്മിറ്റി ഹാളിൽ യോഗാദിനാചരണ പരിപാടി സംഘടിപ്പിച്ചു. യോഗ വെൽനസ്സ് സെന്റർ, ഗവ. ആയുർവ്വേദ ഡിസ്പെൻസറി, ഗവ. ഹോമിയോ ഡിസ്പൻസറി എന്നിവയും പരിപാടിയുടെ ഭാഗമായി.

'YOGA FOR HEALTHY AGEING' (ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ) എന്നതായിരുന്നു ഇത്തവണത്തെ സന്ദേശം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സിബി മാണി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ആരോഗ്യവിദ്യാഭ്യാസ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സാം ജോസഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ഷിജി തോമസ് മുഖ്യപ്രഭാഷണം നടത്തി.





.കുറവിലങ്ങാട് ജി.എ.ഡി നാച്ചുറോപ്പതി മെഡിക്കൽ ഓഫീസർ ഡോ. അനു വർഗീസ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ബിജു കുര്യൻ, വിവിധ വാർഡ് മെമ്പർമാരായ ശ്രീമതി. സോണിയ, ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ, ശ്രീ. ജോർജ് ജി, അഡ്വ. ശശികുമാർ കെ.കെ, ശ്രീമതി. ലതിക സാജു, ശ്രീ. ജോസി അലക്സ്, ശ്രീമതി. മെറിൻ തോമസ്, ശ്രീമതി. ശാലിനി മോഹനൻ, ശ്രീമതി. രശ്മി പോൾ, ശ്രീമതി. ജെമിനി ജോണി, ശ്രീമതി. സിന്ധു രവീന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി പ്രസന്ന എസ്. റ്റി, എച്ച്.എം.സി അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.


ചടങ്ങിനോടനുബന്ധിച്ച് കുറവിലങ്ങാട് ജി.എ.ഡി യോഗ ഡെമോൺസ്ട്രേറ്റർ ഡോ. രഞ്ജനാ പി. ആറിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗ മാസ് ഡെമോൺസ്ട്രേഷനും നടന്നു. ചടങ്ങിന് കുറവിലങ്ങാട് ജി.എ.ഡി മെഡിക്കൽ ഓഫീസർ ഡോ. ആര്യശ്രീ എസ്. എസ് കൃതജ്ഞത രേഖപ്പെടുത്തി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0