ലോക പരിസ്ഥിതി ദിനം: കുന്നോന്നി ഗവ. WH LP സ്കൂളിൽ ഫലവൃക്ഷ തൈ നട്ടു




പൂഞ്ഞാർ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി കുന്നോന്നി ഗവ. എച്ച്.ഡബ്ല്യു.എൽ.പി സ്കൂളിൽ ബറാബ എന്ന വിദേശ ഫലവൃക്ഷത്തിന്റെ തൈ നട്ടു. പരിപാടി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന മധുമോനും സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.


ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജിത്ത് പി.സി, നിഷ സാനു, കൃഷി അസിസ്റ്റന്റ് ഓഫീസർ ജിതേഷ് ഗോപി, സ്കൂൾ സീനിയർ അധ്യാപിക ഷീബ വി.എം എന്നിവർ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെയും ഫലവൃക്ഷ കൃഷിയുടെയും പ്രാധാന്യം കുട്ടികളിൽ വളർത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0