VKP M NSS TTI പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു




ഇടമറ്റം: വി കെ പി എം എൻ എസ് എസ് ടി ടി ഐ (VKPMNSSTTI) യിൽ ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ ഉദ്ഘാടനം TTI പ്രിൻസിപ്പാൾ ശ്രീമതി. രേഖ കെ. നായർ നിർവഹിച്ചു. 


പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെയും വരുംതലമുറയ്ക്കായി പരിസ്ഥിതി കാത്തുസൂക്ഷിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചുകൊണ്ടുള്ള പ്രസംഗത്തിനു ശേഷം ചടങ്ങിൽ പങ്കെടുത്ത മുഴുവൻ കുട്ടികളും പരിസ്ഥിതി ദിന പ്രതിജ്ഞ ഏറ്റുചൊല്ലി. തുടർന്ന് ഭാവിയിലേക്കുള്ള പ്രത്യാശയോടെ വിദ്യാലയ മുറ്റത്ത് മരം നട്ടുകൊണ്ട് യോഗം അവസാനിച്ചു. സയൻസ് ക്ലബ് അംഗങ്ങളും അധ്യാപകരും വിദ്യാർത്ഥികളും പരിപാടികൾക്ക് നേതൃത്വം നൽകി.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0