വിളക്കുമാടം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മെറിറ്റ് ഡേ 2026 സംഘടിപ്പിച്ചു. ജലവിഭവ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ജോർജ് മണ്ണുകുഴമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മാണി സി. കാപ്പൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തുകയും വിവിധ മേഖലകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുകയും ചെയ്തു.
കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
യോഗത്തിൽ മുൻ പ്രിൻസിപ്പൽ ജോബി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗം പെണ്ണമ്മ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് സുബി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി ജി. നെല്ലാലയിൽ, വാർഡ് മെമ്പർ ജിജി ജോമോൻ, പി.ടി.എ പ്രസിഡന്റ് സോജൻ തൊടുകയിൽ, എം.പി.ടി.എ പ്രസിഡന്റ് രമ്യ സജിൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
മുൻ വിദ്യാർഥിനി ആൻ മരിയ സാബു മറുപടി പ്രസംഗം നടത്തി. പ്രിൻസിപ്പൽ സാബു ജോസഫ് സ്വാഗതം ആശംസിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ഷൈനി ജോസ് കൃതജ്ഞത രേഖപ്പെടുത്തി.
തുടർന്ന് വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. വിദ്യാർഥികളുടെ മികച്ച നേട്ടങ്ങളെ അനുമോദിക്കുകയും അവരുടെ ഭാവി വിജയങ്ങൾക്ക് ആശംസകൾ നേർക്കുകയും ചെയ്തുകൊണ്ടാണ് പരിപാടി സമാപിച്ചത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



