കൊടയ്ക്കനാൽ വിജയൻ (അമ്മാവൻ) നിര്യാതനായി




പൂഞ്ഞാർ: പൂഞ്ഞാർ സിറ്റിസൺ ക്ലബ്ബിന്റെ ദീർഘകാല സജീവ പ്രവർത്തകനും കായികപ്രേമിയുമായ വളതൂക്ക് കൊടയ്ക്കനാൽ വിജയൻ നായർ (അമ്മാവൻ, 75) നിര്യാതനായി. 1980-90 കാലഘട്ടം മുതൽ പൂഞ്ഞാർ സിറ്റിസൺ ക്ലബ്ബിന്റെ നിറസാന്നിധ്യമായിരുന്ന വിജയനെ നാട്ടുകാർ സ്നേഹപൂർവ്വം "അമ്മാവൻ" എന്നാണ് വിളിച്ചിരുന്നത്.




സിറ്റിസൺ ക്ലബ്ബിന്റെ ആദ്യകാല വോളിബോൾ ടീമിലെ ഡിഫൻഡറായിരുന്ന അദ്ദേഹം പിന്നീട് പൂഞ്ഞാറിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ വോളിബോൾ മത്സരങ്ങളിൽ പ്രധാന റഫറിയായും സേവനമനുഷ്ഠിച്ചു. കായികരംഗത്തോടുള്ള അദ്ദേഹത്തിന്റെ ആത്മാർഥമായ ഇടപെടലും വോളിബോളിനോടുള്ള സ്നേഹവും പൂഞ്ഞാറിലെ കായികപ്രവർത്തകർക്കിടയിൽ അദ്ദേഹത്തെ ശ്രദ്ധേയനാക്കി.


തടിപ്പണിക്കാരനായും പിന്നീട് പാചകക്കാരനായും പ്രവർത്തിച്ചിരുന്ന വിജയൻ ജീവിതത്തിന്റെ വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. കായികരംഗത്തോടുള്ള അദ്ദേഹത്തിന്റെ അടുപ്പം ജീവിതാവസാനം വരെ തുടർന്നു.

സ്പോർട്സിനെയും പ്രത്യേകിച്ച് വോളിബോളിനെയും ഏറെ സ്നേഹിച്ചിരുന്ന വിജയന്റെ വേർപാട് പൂഞ്ഞാറിന്റെ കായികരംഗത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് സുഹൃത്തുക്കളും കായികപ്രവർത്തകരും അനുസ്മരിച്ചു.
സംസ്കാരം നാളെ  (ജൂൺ 16) ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ഓമന (പൂഞ്ഞാർ ചെറുനാരകത്തിങ്കൽ കുടുംബാംഗം).
മക്കൾ: അനിൽ, സിനി. മരുമക്കൾ: രശ്മി (നാക്കമലയിൽ, പാലാ), മനോജ് (ഉറുമ്പിൽ, പൂഞ്ഞാർ).



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0