വെള്ളികുളം സ്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം നടത്തി

  

വെള്ളികുളം സ്കൂളിലെ പൂർവവിദ്യാർഥി സംഘടനയായ സെന്റ് ആന്റണീസ് ഹൈസ്കൂൾ അലുംനി അസോസിയേഷൻ്റെ (SAHSAA) ആഭിമുഖ്യത്തിൽ പൂർവ വിദ്യാർഥി സംഗമവും ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അവാർഡ്ദാനവും നടത്തി . സ്കൂൾ ഹാളിൽ വച്ച് നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം പൂഞ്ഞാർ എം. എൽ. എ. അഡ്വ. സെബാസ്റ്റ്യൻ എം. ജെ. ഉദ്ഘാടനം ചെയ്തു.. അലുംനി അസോസിയേഷൻ പ്രസിഡന്റ്‌ ഓമന വി തോമസ് അധ്യക്ഷത വഹിച്ചു..മികച്ച വിജയം നേടിയ കുട്ടികൾക്ക് എം എൽ എ അവാർഡുകൾ നൽകി.


സ്കൂൾ മാനേജർ റവ. ഫാ. സ്കറിയ വേകത്താനം അനുഗ്രഹ പ്രഭാഷണം നടത്തി.പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ലോഗോ പ്രകാശനം കോട്ടയം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി. ബിന്ദു സെബാസ്റ്റ്യൻ നിർവഹിച്ചു.. വെള്ളികുളം ഹൈസ്കൂൾ ഹെഡ് മാസ്റ്റർ സോജൻ ജോർജ് മുഖ്യപ്രഭാഷണം നടത്തി.പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ബൈ ലോ പ്രകാശനം തീക്കോയി സെന്റ മേരീസ്‌ ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ് മാസ്റ്റർ ജോ സെബാസ്റ്റ്യൻ നിർവഹിച്ചു.. അലുംനി അസോസിയേഷൻ ജനറൽ സെക്രട്ടറി ആന്റണി കെ ജെ. റിപ്പോർട്ട് അവതരിപ്പിച്ചു.. 



സമ്മേളനത്തിന് ആശംസകൾ നേർന്നുകൊണ്ട് തീക്കോയി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അംബിക എം. എസ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്‌ അംഗം മോഹനൻ കുട്ടപ്പൻ, തീക്കോയി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സ്വപ്ന വർഗീസ്, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ സണ്ണി ജോസഫ്, ജിബിൻ സെബാസ്റ്റ്യൻ, സാജൻ പെരുന്നിലത്ത് തുടങ്ങിയവർ സംസാരിച്ചു.. 

തുടർന്ന്, പൂർവ്വ വിദ്യാർത്ഥി സംഘടന എന്ത്, എങ്ങനെ, എന്തിന് എന്ന വിഷയത്തെ പറ്റി എറണാകുളം മഹാരാജാസ് കോളേജ് ഫിലോസഫി വിഭാഗം മേധാവി നോബിൾ പി എസ്. ക്ലാസ്സ് എടുത്തു..


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0