വാഹനാപകടം. 45 ലക്ഷം രൂപ നഷ്ടപരിഹാരം



എരുമേലി ഇരുമ്പൂന്നിക്കര പുതുപ്പറ മ്പിൽ പ്രദീപ് കുമാർ (43 ) വാഹനാപകടത്തിൽ മരണപ്പെട്ടതിന് നഷ്ടപരിഹാരമായി അവകാശികൾക്ക് പലിശയും ചിലവും ഉൾപ്പെടെ 45 ലക്ഷം രൂപ അനുവദിച്ച് പാലാ മോട്ടോർ ആക്സിഡന്റ്സ് ക്ലൈയിംസ് ട്രൈബ്യൂണൽ ഉത്തരവായി. അപകട ത്തിന് ഇടയാക്കിയ ബസിൻ്റെ ഇൻഷുറൻസ് കമ്പനിയായ ഓറി യന്റൽ ഇൻഷുറൻസ് കമ്പനിക്ക് എതിരെയാണ് വിധി ഉണ്ടായിട്ടു ള്ളത്.




.2022 ഓഗസ്റ്റ് 6 ന് പ്രദീപ് കുമാർ എരുമേലി-മുണ്ടക്കയം റോഡി ലൂടെ മോട്ടോർ സൈക്കിൾ ഓടിച്ചു പോകുമ്പോൾ ആനക്കൽ ഭാഗത്ത് വച്ച് എതിർ ദിശയിൽ നിന്നും അമിതവേഗതയിൽ അശ്ര ദ്ധമായി ഓടിച്ചു വന്ന സ്വകാര്യ ബസ് ഇടിച്ചാണ് അപകടം ഉണ്ടാ യത്. ഹർജിക്കാർക്ക് വേണ്ടി അഡ്വ. പ്രിൻസ് ജോസഫ് വലിയപരയ്ക്കാട്ട്, അഡ്വ. ബിജു ജോസഫ് വലിയപരയ്ക്കാട്ട് എന്നിവർ കോടതിയിൽ ഹാജരായി.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0