വായനാദിനവും പി.എൻ. പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു



പൂഞ്ഞാർ എസ്.എം.വി ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനവും പി.എൻ. പണിക്കർ അനുസ്മരണവും വിപുലമായി ആചരിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം സ്കൂളിന്റെ മുൻ പ്രിൻസിപ്പലും പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറുമായ ജോൺസൺ ജോസഫ് നിർവഹിച്ചു.

സ്കൂൾ മാനേജർ അശോക വർമ്മ രാജയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ ജയശ്രീ ടീച്ചർ, ഹെഡ്മിസ്ട്രസ് അനുജ ടീച്ചർ, പി.ടി.എ പ്രസിഡന്റ് ഷിബു സർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.




വായനയുടെ പ്രാധാന്യവും പി.എൻ. പണിക്കർ കേരളത്തിന് നൽകിയ സംഭാവനകളും അനുസ്മരിച്ചുകൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും അറിവിന്റെ ലോകത്തേക്ക് കൂടുതൽ അടുപ്പിക്കുന്നതിനും വായനാദിനാചരണം പ്രചോദനമായി.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0