അരുവിത്തുറ: തൂഫാൻ നാർക്കോട്ടിക് മിഷൻ ഹണ്ടിന്റെ ഭാഗമായി സെന്റ് ജോർജ് എച്ച്.എസ്.എസ് അരുവിത്തുറയിൽ വൺ മില്യൺ ഗോൾ – ലക്ഷത്തിലേക്കുള്ള ഗോൾ 2026 പരിപാടി സംഘടിപ്പിച്ചു. സീനിയർ അധ്യാപകനായ സന്തോഷ് തോമസ് പരിപാടി ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് വിദ്യാർത്ഥികൾ വിവിധ ഫുട്ബോൾ ടീമുകളുടെ ജേഴ്സികൾ അണിഞ്ഞ് ആവേശപൂർവം പരിപാടിയിൽ പങ്കെടുത്തു. പെനാൽറ്റി ഷൂട്ടൗട്ട് പരിപാടിയുടെ പ്രധാന ആകർഷണമായി. കുട്ടികളുടെ മികച്ച പങ്കാളിത്തവും കായികോത്സാഹവും പരിപാടിയെ ശ്രദ്ധേയമാക്കി.
.
ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികൾ ലഹരിക്കെതിരെ പോരാടുമെന്ന് പ്രതിജ്ഞയെടുത്തു. കായികവും സാമൂഹിക ബോധവത്കരണവും ഒരുമിപ്പിച്ച പരിപാടി വിദ്യാർത്ഥികളിൽ വലിയ ആവേശം സൃഷ്ടിച്ചു.
അധ്യാപകരായ ബീന സേവ്യർ, ജോബി ജോസഫ്, ജോസഫ് ഇ.ടി., അനി സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



