ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് പ്രോഗ്രാമിന്റെ നിയോജകമണ്ഡലതല ഉദ്ഘാടനം



പാലാ-ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയായ മനുഷ്യവിഭവശേഷിയുടെ സുപ്രധാന ഘടകമായ യൂത്ത് പവറിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ശക്തികളാണ് ലഹരി മാഫിയയ്ക്ക് പിന്നിലുള്ളതെന്നും ഇവർ യഥാർ ത്ഥത്തിൽ രാജ്യദ്രോഹികളാണെന്നും മാണി സി .കാപ്പൻ എം.എൽ.എ. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരള സർക്കാരിൻറെ ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് പ്രോഗ്രാമിന്റെ നിയോജകമണ്ഡലതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു എംഎൽഎ. 



പുതിയ സർക്കാർ നടപ്പാക്കുന്ന ഈ പദ്ധതി നാടിനെ രക്ഷിക്കാനാണെന്ന ബോധ്യമുള്ള തുകൊണ്ട് രാഷ്ട്രീയ ചിന്തകൾകൾക്കതീതമായ സാർവത്രിക പിന്തുണയാണ് പൊതു സമൂഹത്തിൽ നിന്നും ലഭിക്കുന്നത്. ലഹരി വ്യാപനത്തിന്റെ പിന്നിലുള്ള വൻ മാഫിയകൾ ശിക്ഷിക്കപ്പെടുന്നതുവരെ ഈ ഉദ്യമം തുടരണമെന്നും ബോധവൽക്കരണത്തിലൂടെ പുതു തലമുറയെ രക്ഷിക്കണമെന്നും കാപ്പൻ പറഞ്ഞു.

സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ രമ്യ എസ്. നമ്പൂതിരി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.


പാലാ ഡി.വൈ.എസ്പി കെ .സദൻ സ്വാഗതം ആശംസിച്ച യോഗത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി. സത്യപാലൻ ,ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജി. മനോജ് ,പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിജയകുമാർ,സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ.റെജി തെങ്ങുംപള്ളിൽ എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി.പഞ്ചായത്ത് പ്രസിഡന്റ്റുമാർ, എക്സൈസ് ഉദ്യോഗസ്ഥർ, ജനമൈത്രി പോലീസ്,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ വിദ്യാർത്ഥികൾ,അധ്യാപകർ, രക്ഷിതാക്കൾ, തുടങ്ങിയ നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0