കിണറ്റിൽ അകപ്പെട്ടുപോയ പൂച്ചക്കുട്ടിയെ രക്ഷപെടുത്തി

 

കഴിഞ്ഞ നാല്  ദിവസമായി    ഈരാറ്റുപേട്ട   മാതാക്കലിലെ ഒരു ആഴമേറിയ കിണറ്റിൽ അകപ്പെട്ടുപോയ പൂച്ചക്കുട്ടിയെ 'ടീം എമർജൻസി' പ്രവർത്തകർ സാഹസികമായി രക്ഷപെടുത്തി. കിണറ്റിന്റെ ഉൾവശത്തുള്ള ഒരു ചെറിയ പൊത്തിലാണ് പൂച്ചക്കുട്ടി കുടുങ്ങിക്കിടന്നിരുന്നത്.
വെള്ളവും ഇരുട്ടും നിറഞ്ഞ കിണറ്റിന്റെ പ്രതികൂല സാഹചര്യങ്ങളും, പൂച്ചക്കുട്ടി ഇടുങ്ങിയ പൊത്തിനുള്ളിൽ ആയതിനാലും മറ്റുള്ളവർക്ക് രക്ഷാപ്രവർത്തനം തികച്ചും അസാധ്യമായി മാറി. 



ഈ സാഹചര്യത്തിലാണ് നാട്ടുകാർ ടീം എമർജൻസി പ്രവർത്തകരെ വിവരമറിയിക്കുന്നത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സംഘം ഒട്ടും സമയം കളയാതെ രക്ഷാപ്രവർത്തനം ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട കഠിനശ്രമത്തിനൊടുവിൽ, കിണറ്റിലെ പൊത്തിൽ നിന്നും ആ കുഞ്ഞുജീവനെ അവർ സുരക്ഷിതമായി കരയ്ക്കെത്തിക്കുകയായിരുന്നു. തങ്ങളുടെ നിശ്ചയദാർഢ്യത്തിലൂടെയും കാരുണ്യത്തിലൂടെയും ഒരു ജീവൻ കൂടി കാത്തുസൂക്ഷിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഈ രക്ഷാപ്രവർത്തകർ. ടീം എമർജൻസിയുടെ ഈ മാതൃകാപരമായ പ്രവർത്തനത്തെ നാട്ടുകാർ ഒന്നടങ്കം അഭിനന്ദിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0