ഈരാറ്റുപേട്ടയിൽ താലൂക്കാശുപത്രി. മന്ത്രിക്ക് നിവേദനം



ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തെ താലൂക്കാശുപത്രിയായി ഉയർത്തി 2026-27 സംസ്ഥാന ബജറ്റിൽ പദ്ധതി ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി യു.ഡി.എഫ് നേതൃത്വം ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചു.
പൂഞ്ഞാർ എം.എൽ.എ ശ്രീ. സെബാസ്റ്റ്യൻ എം.ജെ , ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ അഡ്വ. വി.പി. നാസർ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.




ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് ഇല്ല്യാസ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അനസ് നാസർ, കോൺഗ്രസ് നേതാക്കളായ പി.എച്ച്. നൗഷാദ്, നഗരസഭാ കൌൺസിലർ ഷിയാസ് സി.സി.എം, മുസ്‌ലിം ലീഗ് പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് റാസി ചെറിയവല്ലം, നഗരസഭാ മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.എ. മുഹമ്മദ് ഹാഷിം, ജനറൽ സെക്രട്ടറി കെ.എ. മാഹിൻ എന്നിവർ നിവേദന സംഘത്തിലുണ്ടായിരുന്നു.
പൂഞ്ഞാർ മണ്ഡലത്തിലെയും സമീപ മലയോര മേഖലയിലെയും ആയിരക്കണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന  ഈരാറ്റുപേട്ടയിൽ താലൂക്കാശുപത്രി അനുവദിക്കണ്ടേത് കാലഘട്ടത്തിന്റെ ആവശ്യമാണ്.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0