മൂന്നിലവ്:വലിയ കുമാരമംഗലം സെൻറ് പോൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വായന മാസാചരണത്തിൻ്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. സെൻ്റ്. പോൾസ് ഹയർസെക്കൻ്റി സ്‌കൂൾ പ്രിൻസിപ്പിൾ ശ്രീ ജോസുകുട്ടി പി. ജെയിംസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭരണങ്ങാനo സെൻ്റ്. മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ മുൻ അധ്യാപകനും എഴുത്തുകാരനും സംസ്ഥാനതലത്തിൽ ഉൾപ്പെടെ ഒട്ടനവധി സാംസ്കാരിക സാഹിത്യപ്രവർത്തനങ്ങളിൽ സജീവമായ ഇടപെട്ടു കൊണ്ടിരിക്കുന്ന ശ്രീ. ചാക്കോ സി. പൊരിയത്ത് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും സന്ദേശം നൽകുകയും ചെയ്തു.
ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ സാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തപ്പെട്ടു.പിടിഎ പ്രസിഡൻറ് റോബിൻ എഫ്രേം , പ്രിൻസിപ്പിൾ ശ്രീ. ജോസുക്കുട്ടി പി. ജെയിംസ് ഹെഡ്മിസ്ട്രസ് ശ്രീമതി.ലിൻസി സെബാസ്റ്റ്യൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



