Smym പിതൃവേദി കൊഴുവനാൽ ഫൊറോനയുടെ 'മികവ്' വിജയദിനാഘോഷം




കൊഴുവനാൽ: എസ്.എം.വൈ.എം കൊഴുവനാൽ ഫൊറോനയും പിതൃവേദി കൊഴുവനാലും സംയുക്തമായി സംഘടിപ്പിച്ച 'മികവ്' മെറിറ്റ് ഡേ 2026 നടന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ഫൊറോനയിലെ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.

കൊഴുവനാൽ ഫൊറോന വികാരി ഫാ. ജോസ് നെല്ലിക്കത്തെരുവിൽ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ പിതൃവേദി കൊഴുവനാൽ ഫൊറോന പ്രസിഡന്റ് അഡ്വ. ജോസഫ് മാനുവൽ നെടുംതകിടിയിൽ അധ്യക്ഷത വഹിച്ചു. 



പിതൃവേദി-എസ്.എം.വൈ.എം ഡയറക്ടർ ഫാ. ജോൺ വയലിൽ, പിതൃവേദി കൊഴുവനാൽ യൂണിറ്റ് പ്രസിഡന്റ് ശ്രീ. ജോർജ് പി. എം. പന്തലാനിക്കൽ എന്നിവർ ആശംസകൾ നേർന്നു.

എസ്.എം.വൈ.എം കൊഴുവനാൽ ഫൊറോന പ്രസിഡന്റ് ജിന്റാ ജോസഫ് സ്വാഗതം ആശംസിച്ചു. പരിപാടിയുടെ ഭാഗമായി ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ജോബി സെബാസ്റ്റ്യൻ നയിച്ച കരിയർ ഗൈഡൻസ് ക്ലാസ് വിദ്യാർത്ഥികൾക്ക് പ്രചോദനവും മാർഗനിർദേശവും നൽകി. വിവിധ യൂണിറ്റുകളിൽ നിന്നുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0