അരുവിത്തുറ കോളേജിൽ അക്കാഡമിക്ക് റിട്രിറ്റിന് തുടക്കമായി.



അരുവിത്തുറ: അദ്ധ്യാപകർ അറിവിൻ്റെ ഉറവിടങ്ങളിലേയ്ക്ക് സഞ്ചരിക്കുന്നവരാകണമെന്ന് വെരി റവ ഫാ മാത്യു ചന്ദ്രൻ കുന്നേൽ പറഞ്ഞു. ക്ലാസ്‌റൂമുകൾക്ക് പുറത്തു നിന്നും ക്ലാസ് റൂമുകൾക്കകത്തേയ്ക്ക് അറിവ് എത്തിക്കുവാനുള്ള ദൗത്യമാണ് അദ്ധ്യാപകർക്കുള്ളത്. വിദ്യാഭ്യാസത്തിലൂടി ഉപജീവനവും അതിജീവനവും സാധ്യമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ നടന്ന അക്കാഡമിക്ക് റിട്രിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.



കോളേജ് പ്രിൻസിപ്പൽ ഫ്രൊഫ. ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ റവ. ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, ഐ ക്യൂ ഏ സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ് തുടങ്ങിയവർ സംസാരിച്ചു. റിട്രിറ്റിൽ പാലാ സെൻ്റ് തോമസ് ബി എഡ്  കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ റ്റി.സി തങ്കച്ചൻ ക്ലാസ് നയിച്ചു. പുതിയ അധ്യയന വർഷത്തെ കൂടുതൽ ക്രിയാത്മകമായി വരവേൽക്കാനുള്ള കർമ്മപരിപാടികൾക്ക് റിട്രിറ്റിൽ രൂപം നൽകി.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0