വായന ദിനവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സുo നടത്തി



പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയും എക്സൈസ് ഡിപ്പാർട്ടുമെന്റും സംയുക്തമായി പി.എൻ പണിക്കർ ദിനമായ ജൂൺ 19 വായന ദിനവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സുo നടത്തി. ലൈബ്രറി സെക്രട്ടറി വി.കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ച യോഗംജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം B രമേഷ് വെട്ടിമറ്റം ഉത്ഘാടനം ചെയ്തു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജില്ലാ പ്രസിഡന്റും ലൈബ്രറി ഭരണ സമിതി അംഗവുമായ കെ.കെ.സുരേഷ് കുമാർ സ്വാഗതം ആശംസിച്ചു. 



പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.വിജയകുമാർ ലഹരി വിരുദ്ധ സന്ദേശം നല്കി. എക്സൈസ് ഉദ്യോഗസ്ഥനും കോട്ടയം വിമുക്തി സെന്റർ റിസോഴ് സ്പേഴ്സണുമായബെന്നി സെബാസ്റ്റ്യൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.. SMVHSS മാനേജർ പി.ആർ. അശോകവർമ്മ രാജാ, NSS പ്രോഗ്രാം ഓഫീസർമാരായ വെങ്കിടേഷ് വർമ്മ, ശ്രീജ, അശ്വതി തുടങ്ങിയവർ സംസാരിച്ചു. 


.SMVHSS ലെ NSS വളണ്ടിയേഴ്സും മറ്റു വിദ്യാർത്ഥികളും ക്ലാസ്സിലും വായനാ മത്സരത്തിലും പങ്കെടുത്തു. മത്സര വിജയികൾക്ക് എക്സൈസ്സർക്കിൾ ഇൻസ്പെക്ടർ സമ്മാനദാനം നടത്തി. ലൈബ്രറേറിയൻ ഷൈനി പദീപ് യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0