സലിം കുമാറിൻ്റെ സംസ്കാരം ഇന്ന്



നടൻ സലിംകുമാറിൻ്റെ സംസ്‌കാരം ഇന്ന് വൈകിട്ട് പറവൂരിലെ വീട്ടുവളപ്പിൽ നടക്കും. ന്യൂമോണിയ ബാധയെ തുടർന്ന് ഉണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഹൃദയാഘാതം കൂടി നേരിട്ടതോടെ ശനിയാഴ്ച രാത്രി 10.43 ഓടെ ആയിരുന്നു മരണം സംഭവിച്ചത്.

ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. 



ഇന്ന് രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനമുണ്ടാകും. മുഖ്യമന്ത്രി വി.ഡി സതീശൻ അടക്കമുള്ളവർ അന്തിമോപചാരം അർപ്പിക്കാൻ എത്തും. മുഖ്യമന്ത്രി വി ഡി സതീശന്റെ പറവൂരിലെ സ്വീകരണ പരിപാടിയിലാണ് സലിം കുമാർ അവസാനമായി പൊതുവേദിയിലെത്തിയത്.

വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു സലിം കുമാർ.



ഈ വെല്ലുവിളികൾ നേരിട്ടത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി ലഭിച്ച അസുഖമാണെന്നും അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
 രോഗാവസ്ഥയിലായിരുന്ന കാലയളവിൽ വ്യാജ ചികിത്സകൾ തേടേണ്ടി വന്നതും അത് ആരോഗ്യനില വഷളാക്കിയതും ഇദ്ദേഹം മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0