മരിയസദനത്തിലെ അന്തേവാസികൾക്കായി
റോട്ടറിക്ലബ് നടപ്പാക്കുന്ന സഹായ പദ്ധതി യുടെ ഉദ്ഘാടനം നടന്നു. പാലാ റോട്ടറി ക്ലബും സിംഗപ്പൂർ റാഫിൾ സിറ്റി റോട്ടറി ക്ലബും റോട്ടറി ഇന്റർനാഷണലും ചേർന്ന് മരിയ സദനത്തിന് നൽകിയ നാല്പത് ലക്ഷത്തോളം രൂപ വിലയുള്ള ഓട്ടോമാറ്റിക് പേപ്പർ കപ്പ്, പ്ലേറ്റ്, ബാഗ് നിർമ്മാണ യൂണിറ്റിൻ്റെ പ്രവർത്തനോദ്ഘാടനമാണ് നടന്നത് മരിയസദനത്തിൽ നടന്ന സമ്മേളനം മാണി സി. കാപ്പൻ MLA ഉദ്ഘാടനം ചെയ്തു.
.നിർമാണ യൂണിറ്റിൻ്റെ പ്രവർത്തനോദ്ഘാടനം റോട്ടറി' ഡിസ്ട്രിക്ട് ഗവർണർ ഡോ ടീന ആൻ്റണി നിർവഹിച്ചു. പ്രൊജക്ട് ഡോക്യു മെൻ്റുകൾ ഡോ ടീന ആൻ്റണി മരിയ സദനം ഡയറക്ടർ സന്തോഷ ജോസഫിന് കൈമാറി. റോട്ടറി മുൻ ഡിസ്ടിക്ട് ഗവർണർ ഡോ തോമസ് വാവാനിക്കുന്നേൽ പദ്ധതി വിശദീകരണം നടത്തി. റോട്ടറി ക്ലബ്ബ് ഇതിനോടകം 20 ഓളം പ്രൊജ്ക്ടുകളാണ് മരായ സദനത്തിനു വേണ്ടി നടപ്പാക്കിയിട്ടുള്ള തെന്ന് ഡോ തോമസ് വാവാനിക്കുന്നേൽ പറഞ്ഞു നഗരസഭാധ്യക്ഷ ദിയ ബിനു സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്നു റോട്ടറി മുൻ ഗവർണർ PG മുരളിധരൻ മുഖ്യപ്രഭാഷണം നടത്തി
പാലാ റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് ജോഷി വെട്ടുകാട്ടിൽ അധ്യക്ഷനായിരുന്നു. സിംഗപ്പൂർ റാഫിൾസിറ്റി റോട്ടറി ക്ലബ് പ്രസിഡൻ്റ് ഫിലിപ്പ് തോലത്ത് ,റോട്ടറി ഡയറക്ടർ അൻവർ മുഹമ്മദ് 'മുനിസിപ്പൽ കൗൺസിലർ ജിജി ബൈജു, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് MK തോമസ് കുട്ടി . ടിസ്സൻ മാത്യു.. PV ജോർജ് , അമൽ വർഗീസ് എന്നിവർ സംസാരിച്ചു. ഡോ മാത്യു തോമസ് സ്വാഗതവും മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ് കൃതജ്ഞതയും പറഞ്ഞു. ദിവസേന ആയിരകണക്കിന് പേപ്പർ പ്രൊഡക്ടുകൾ 'നിർമിക്കുവാൻ സാധിക്കുന്ന യൂണിറ്റാണ് പ്രവർത്തനമാരംഭിച്ചത് അഞ്ഞുറില്പരം അന്തേവാസികളുള്ള മരിയസദനത്തിന്റെ ' വരുമാനത്തിന് സഹായമാകുന്ന പദ്ധതിയാണ് റോട്ടറി ക്ലബ്ബ നടപ്പാക്കിയത്
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



