റിവര്‍വ്യൂ റോഡ് പൂര്‍ത്തീകരണം വൈകുന്നു. റീത്ത് വെച്ച് ആപ് പ്രതിഷേധം



പാലാ ടൗണ്‍ വികസനത്തിന്റെ ഭാഗമായി, മീനച്ചിലാറിന് സമാന്തരമായി വിഭാവനം ചെയ്ത റിവര്‍വ്യൂ റോഡ് എക്സ്റ്റന്‍ഷന്‍ നിർമാണം അനന്തമായി നീളുന്നു. 2018 ജൂണ്‍ 8ന് നിര്‍മാണ ഉദ്ഘാടനം നടത്തി പണി ആരംഭിച്ചിട്ടു 8 വര്‍ഷങ്ങളായിട്ടും നിശ്ചലാവസ്ഥയില്‍ തുടരുകയാണ്. ഇതില്‍ പ്രതിഷേധിച്ച് ആംആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ റീത്തു വച്ചു പ്രതിഷേധിച്ചു. 


ടൗണിലെ വാഹന ഗതാഗത തിരക്ക് ഒഴിവാക്കി മീനച്ചിലാറിന്റെ സൗന്ദര്യം ആസ്വദിച്ചു കൊട്ടാരമാറ്റം വരെ യാത്ര സുഖകരമാക്കുവാന്‍ ആരംഭിച്ച റിവര്‍ വ്യൂ റോഡിന്റെ രണ്ടാം ഘട്ടം സാങ്കേതിക തടസങ്ങളില്‍ തട്ടി നിലയ്ക്കുകയായിരുന്നു. ഭരണപ്രതിപക്ഷങ്ങളുടെ അവകാശതര്‍ക്കങ്ങളും ആരോപണപ്രത്യാരോപണങ്ങളും കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്തും ഉണ്ടായി. പാലായുടെ അഭിമാനപദ്ധതി എന്ന് കൊട്ടിഘോഷിക്കപ്പെട്ട ഈ പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ആം അദ്മി പാര്‍ട്ടി നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധയോഗം സംഘടിപ്പിച്ചത്. 



നിയോജകമണ്ഡലം പ്രസിഡന്റ് ജേക്കബ് തോപ്പില്‍ ഉത്ഘാടനം നിര്‍വഹിച്ചു. മുനിസിപ്പല്‍ മണ്ഡലം പ്രസിഡന്റ് ജോയി കളരിക്കല്‍, അഡ്വ. റോണി നെടുമ്പള്ളില്‍, രാജു താന്നിക്കല്‍, അഡ്വ. ജോസ് ചന്ദ്രത്തില്‍, ജയേഷ് പി ജോര്‍ജ്, സണ്ണി മുതലകുഴി, തോമസ് മാധവത്തു, ബിനു മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0