രാമപുരം സബ്ജില്ലാതല പ്രവേശനോത്സവം ഏഴാച്ചേരിയിൽ നടന്നു




 രാമപുരം സബ്ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഏഴാച്ചേരി എൻഎസ്എസ് ഗവൺമെന്റ് എൽ പി സ്കൂളിൽ വച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശാന്താറാം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം ഒ ശ്രീക്കുട്ടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ രാമപുരം എ ഇ ഒ ജോളി മോൾ ഐസക് നവാഗതരായ കുട്ടികളെ സ്വീകരിച്ചു. ഗാന്ധിപുരം വാർഡ് മെമ്പർ എൻ ആർ വിഷ്ണു ആശംസകൾ അർപ്പിച്ചു. എൻഎസ്എസ് ഗവൺമെന്റ് എൽ പി സ്കൂളിന്റെ അക്കാദമിക് മാസ്റ്റർ പ്ലാൻ തദവസരത്തിൽ പ്രകാശനം ചെയ്തു. സ്കൂൾ



 ഹെഡ്മിസ്ട്രസ് ബീന ജോസഫ് മാസ്റ്റർ പ്ലാൻ ഏറ്റുവാങ്ങി. എൽ പി സ്കൂളിലെ വിദ്യാർഥി കളുടെ നേതൃത്വത്തിൽ ആയിരുന്നു പ്രവേശനോത്സവ പരിപാടികൾ സംഘടിപ്പിച്ചത്. അൻവിക രഞ്ജിത്ത് സ്വാഗതവും ഗൗരി കൃഷ്ണ ഹരീഷ് പ്രാർത്ഥനാ ഗീതവും അലപിച്ചു. അവന്ത്യാമോൾ ബിനു, ജ്യോതിഷ. എം എന്നീ കുട്ടികൾ അവതരണം നടത്തി. 



ഭവ്യ ബിജു, ആരാധ്യ ദിലീപ്, ഗൗരി കൃഷ്ണ എം ഹരീഷ്, എന്നിവർ സ്വാഗതനൃത്തം അവതരിപ്പിച്ചു. ദേവജ്‌ റാം.കെ.എസ്, മണികണ്ഠൻ, ഗൗതം കൃഷ്ണൻ, ഇവാൻ ജോബിൻ എന്നീ വിദ്യാർത്ഥികൾ അതിഥികളെ സ്വീകരിച്ചു. പായസവിതരണത്തോടുകൂടി പ്രവേശനോത്സവ പരിപാടികൾ സമാപിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0