സെമിനാർ സംഘടിപ്പിച്ചു.



രാമപുരം മാർ ആഗസ്തിനോസ് കോളേജ്  മാനേജ്മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ "ആർട്ടിഫിഷ്യൽ ഇന്റലിജൻസും കോഗ്നിറ്റീവ് ഔട്ട്‌സോഴ്‌സിംഗും: ഉന്നത വിദ്യാഭ്യാസവും തൊഴിൽമേഖലയിലെ  ഭാവിയും  എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. അമേരിക്കയിലെ അൽകോൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി മാനേജ്മെന്റ് വിഭാഗം പ്രൊഫസർ ഡോ. ബാബു ജോർജ്  സെമിനാർ നയിച്ചു. 



കോളേജ് മാനേജർ റവ. ഫാ. ബെർക്‌മാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ റവ. ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, ഡോ. ബോബി ജോൺ, ഡിപ്പാർട്മെന്റ് മേധാവി ധന്യ എസ്. നമ്പൂതിരി,വിദ്യാർഥി പ്രതിനിധി അഖില അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. 


ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ച, ഉന്നതവിദ്യാഭ്യാസ രംഗത്തും തൊഴിൽ മേഖലയിലും അത് സൃഷ്ടിക്കുന്ന മാറ്റങ്ങൾ, ഭാവിയിലെ തൊഴിൽ സാധ്യതകൾ, കോഗ്നിറ്റീവ് ഔട്ട്‌സോഴ്‌സിങ്ങിന്റെ പ്രസക്തി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഡോ. ബാബു ജോർജ് വിശദമായി പ്രതിപാദിച്ചു. തുടർന്ന് വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0