വായനവാരാ ചരണത്തോടനുബന്ധിച്ച് ലൈബ്രേറിയനെ ആദരിച്ചു



 വായനാവാരാചരണത്തോടനുബന്ധിച്ച് ഇടക്കുന്നം ഗവ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഇടക്കുന്നം ഗാന്ധിജി സ്മാരക വായനശാലയിൽ കഴിഞ്ഞ 32 വർഷക്കാലമായി ലൈബ്രേറിയനായി സേവനമനുഷ്ഠിച്ചു വരുന്ന രാജീവ് കെ .കെ പെരുമ്പ്രായിൽ ഇടക്കുന്നത്തെ ആദരിച്ചു . യോഗത്തിൽ പി.റ്റി.എ പ്രസിഡന്റ് കെ.കെ നസീബ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ യോഗം ഉത്ഘാടനം ചെയ്തു. 



കാഞ്ഞിരപ്ള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ ഷമീർ , വാർഡ് മെമ്പർ മാർട്ടിൻ തോമസ്, പ്രിൻസിപ്പൽ സിസി അലക്സ് , ഗാന്ധിജി സ്മാരക വായനശാല വൈസ് പ്രസിഡന്റ് സി. കെ സുരേഷ് , പൂർവ്വ വിദ്യാർത്ഥി പ്രതിനിധി പി.എ ഇബ്രാഹിം കുട്ടി ,പ്രോഗ്രാം കോ ഓർഡിനേറ്റർ മഞ്ജുഷ, സോഫിയടീച്ചർ, അഹ്സന ഷബീക്ക് , ഫിസ ഫാത്വിമ, രാജീവ് കെ.കെ, ജോസഫ് ജോൺ എന്നിവർ പ്രസംഗിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0