പൾസ് പോളിയോ മീനച്ചിൽ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നടന്നു



ദേശീയ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണ പരിപാടിയുടെ ഭാഗമായി മീനച്ചിൽ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം മീനച്ചിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്നു. കുടുംബാരോഗ്യ കേന്ദ്രത്തിലെ പോളിയോ ബൂത്തിൽ കുട്ടികൾക്ക് തുള്ളിമരുന്ന് നൽകിക്കൊണ്ട് മീനച്ചിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി സുബി സുരേഷ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. "ഓരോ കുഞ്ഞിനും പോളിയോ തുള്ളിമരുന്ന് – പോളിയോ രഹിത ഇന്ത്യയ്ക്കായി നമുക്ക് ഒന്നിക്കാം" എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.




ചടങ്ങിൽ രണ്ടാം വാർഡ് മെമ്പർ അഞ്ജന തെരേസ്സ് മാത്യു അധ്യക്ഷത വഹിച്ചു. കുടുംബരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ജോസ്‌ലി ഡാനിയൽ, മെഡിക്കൽ ഓഫീസർ ഡോ. വ്യാസ് സുകുമാരൻ എന്നിവർ പോളിയോ നിർമ്മാർജ്ജനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. 

പരിപാടിയിൽ അഞ്ച് വയസ്സ് വരെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തു. പി. എച്ച്. എൻ അനിമോൾ പി. കെ, ജെ. പി. എച്ച്. എൻ ഷൈനി ടി. പി, ജെ. എച്ച്. ഐ അമൽ ഫാത്തിമ, ആശാവർക്കർ സിന്ധു ദേവൻ എന്നിവരും ആരോഗ്യപ്രവർത്തകരും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള രക്ഷിതാക്കളും പങ്കെടുത്തു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0