ഹരിത സുഗന്ധ ഗ്രാമം പദ്ധതിയുമായ് പി. എസ്. ഡബ്ലിയു. എസ്. പാലാ

 

"ഇറങ്ങാം മണ്ണിലേക്ക്, കടക്കാം കൃഷിയിലേക്ക് " എന്ന മുദ്രാവാക്യവുമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ആവിഷ്‌കരിച്ച "ഹരിത സുഗന്ധ ഗ്രാമം" പദ്ധതിയുടെ ഉദ്ഘാടനം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ നിർവ്വഹിച്ചു. പരിസ്ഥിതിദിനാചരണത്തിൻ്റെ ഭാഗമായി പാലാ അഗ്രിമ നേഴ്‌സറിയിൽ നിന്ന് രൂപതയിലുടനീളം വിതരണം ചെയ്യുന്ന ചന്ദനമര തൈകളുടെ വിതരണോദ്‌ഘാടനവും നടന്നു. 


പാലാ സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനി ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് ഡയറക്ടർമാരായ ഫാ. ഫ്രാൻസീസ് ഇടത്തിനാൽ, ഫാ.മാത്യു പുളിക്കപ്പറമ്പിൽ, പപ്ലിക് റിലേഷൻസ് ഓഫീസർ ഡാൻ്റീസ്‌ കൂനാനിക്കൽ, ജോയി വട്ടക്കുന്നേൽ, റോണിമോൻ റോയി , ജോബി കിഴക്കേക്കര എന്നിവർ പ്രസംഗിച്ചു.ജോയി ജേക്കബ് , തോമസ് മാന്താടി, റ്റി. ആൻ്റോ, ആലീസ് ജോർജ്, ജയ് സി മാത്യു, റോസ്മേരി ജോസ്, റോസ്മി ഷിബു, സിൻസി സിബി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു. 



.ഇടവക പള്ളികൾ തോറും അഗ്രി ഫെസ്റ്റുകൾ സംഘടിപ്പിക്കാനും പള്ളികൾ , മഠങ്ങൾ, കോളജുകൾ, സ്‌കൂളുകൾ, ആശുപത്രികൾ തുടങ്ങി വിവിധ കാമ്പസുകളിലേക്കും എല്ലാ വീടുകളിലേക്കും ചന്ദന മരതൈകൾ വിതരണം ചെയ്യുന്നതാണ് .


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0