പ്രിയദർശിനി സൗജന്യ യാത്ര ഇന്നുമുതൽ



കേരളത്തില്‍ യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന പ്രിയദർശിനി സൗജന്യ യാത്ര ഇന്നുമുതൽ. ഇന്നു രാവിലെ 8.30 ന് മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം രാവിടെ 9 മണി മുതല്‍ സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങും. 

ഉത്ഘാടനത്തെ തുടർന്ന് വനിതകള്‍ക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തും. കെഎസ്‌ആർടിസിയില്‍ പിഎസ്‍സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി പി ഷീലയാണ് ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവർ.



ഉത്ഘാടനത്തിന് മുൻപ് ബസ്സില്‍ കയറുന്നവർക്ക് സൗജന്യം ലഭ്യമല്ല. സ്തീകള്‍ക്ക് സൗജന്യമുള്ള ഓർഡിനറി ബസുകള്‍ തിരിച്ചറിയുവാൻ 'പ്രിയദർശിനി' സ്റ്റിക്കർ പതിച്ചിട്ടുണ്ടാകുമെന്നും അറിയിപ്പ്. 

കെഎസ്‌ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

രാവിലെ ഒന്‍പതിന് കോട്ടയം കെ.എസ്.ആര്‍.ടി.സി ഡിപ്പോ അങ്കണത്തില്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പാലായിൽ നഗരസഭ ചെയർപേഴ്സൺ 8.45 ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഫ്ലാഗ് ഓഫ് നിർവഹിക്കും. എല്ലാ നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് എംഎൽഎമാർ ഉദ്ഘാടനം നിർവഹിക്കുമ്പോൾ പാലായിൽ മാണി സി കാപ്പൻ എംഎൽഎ സ്ഥലത്തില്ല. 


വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തില്‍ ഓർഡിനറി ബസുകളില്‍ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്നത്. സൗജന്യ യാത്ര ആരംഭിക്കുമ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കുറവ് ഓർഡിനറി സർവീസ് ഉള്ളത് മലപ്പുറത്താണ്. ഓർഡിനറിയും ടിടിയും ഉള്‍പ്പെടെ ആകെ 87 ബസുകളില്‍ മാത്രമാണ് സൗജന്യ യാത്ര. ഏറ്റവും കൂടുതല്‍ സ്ത്രീകളുള്ള മലപ്പുറത്ത് സർവീസുകള്‍ കൂട്ടണമെന്നാണ് ഉയരുന്ന ആവശ്യം.

'പ്രിയദർശിനി' പദ്ധതിയുടെ ഉദ്ഘാടന പരിപാടിയില്‍ സിപിഎം പങ്കെടുക്കില്ല. പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാൻ മുഴുവൻ എംഎല്‍എമാർക്കും സിപിഎം നിർദേശം നല്‍കി.

കടുത്തുരുത്തി നിയോജകമണ്ഡലംതല ഉദ്ഘാടനം രാവിലെ 8.30ന് കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ ജലവിഭവ-ഭവനനിര്‍മാണ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിക്കും. തുടര്‍ന്ന് കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാന്‍റിനു സമീപം മന്ത്രി ബസ് ഫ്ളാഗ് ഓഫ് ചെയ്യും. 

ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ ഏറ്റുമാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ രാവിലെ ഒന്‍പതിന് നാട്ടകം സുരേഷ് എം.എല്‍.എയും
പുതുപ്പള്ളിയില്‍ രാവിലെ ഒൻപതിന് പുതുപ്പള്ളി കമ്മ്യൂണിറ്റി ഹാളിനു സമീപം ചാണ്ടി ഉമ്മന്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്യും.

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ ഉദ്ഘാടനം രാവിലെ 8.30ന് പൊന്‍കുന്നം പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലാണ്. പ്രഫ. റോണി കെ. ബേബി എംഎല്‍എ ബസ് ഫ്ലാഗ് ഓഫ് ചെയ്യും. ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ ഉദ്ഘാടനം രാവിലെ 8.30ന് പെരുന്ന ബസ് സ്റ്റാന്‍ഡില്‍ വിനു ജോബ് എംഎല്‍എയും പൂഞ്ഞാർ മണ്ഡലത്തിലെ ഉദ്ഘാടനം 8.30ന് എരുമേലി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ എം.എൽ. എ നിര്‍വഹിക്കും.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0