പൂവരണി ഗവ. യു. പി. സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു.



പൂവരണി ഗവ. യു. പി. സ്കൂളിൽ പ്രവേശനോത്സവം ആഹ്ലാദനിർഭരമായ അന്തരീക്ഷത്തിൽ ആഘോഷിച്ചു. മീനച്ചിൽ ഗ്രാമപഞ്ചായത്ത്‌ മെമ്പർ ശ്രീമതി ബിൻസി ഐസക് വട്ടോത്തുകുന്നേൽ ഉദ്ഘാടനം ചെയ്തു. കുട്ടികളെ മധുരം നൽകി സ്വീകരിച്ചു. പി. റ്റി. എ. പ്രസിഡന്റ്‌ ശ്രീ സിബി ജോസഫ് അധ്യക്ഷത വഹിച്ചു. എം. പി. റ്റി. എ. പ്രസിഡന്റ്‌ നീതു ആന്റണി പ്രസംഗിച്ചു. 


സ്കൂൾ ലീഡർ കുമാരി ബനീറ്റ ജിൻസ് സൈബർ സുരക്ഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഴുവൻ കുട്ടികൾക്കും സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഒന്നാം ക്ലാസ്സിൽ ചേർന്ന കുട്ടികൾ അക്ഷരദീപം തെളിയിച്ചു പഠനോത്സവം അവിസ്മരണീയമാക്കി. ഹെഡ്മാസ്റ്റർ ഷിബുമോൻ ജോർജ് സ്വാഗതവും സീനിയർ ടീച്ചർ സനുജ എസ്. നന്ദിയും പറഞ്ഞു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0