പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ സ്കൂളുകളിൽ പരിസ്ഥിതി ദിനം ആചരിച്ചു



2026 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കൃഷിഭവൻ പൂഞ്ഞാറും പൂഞ്ഞാർ ഗ്രാമപഞ്ചായത്തും സംയുക്തമായി ചേർന്ന് മണിയംകുന്ന് സെൻറ്. ജോസഫ് യു. പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സുബ്രഹ്മണ്യൻ പുത്തൻകൈപ്പുഴ ഫലവൃക്ഷതൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് അധ്യക്ഷത വഹിച്ച വാർഡ് മെമ്പർ ശ്രീ. എബി ലൂക്കോസ്, സ്കൂളിലെ ഹെഡ്മിസ്ട്രസ്, പിടിഎ പ്രസിഡൻറ് മറ്റ് അധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. 


കൂടാതെ പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ മറ്റ് 7 സ്കൂളുകളിലും പരിസ്ഥിതി ദിനാചരണം ഫലവക്ഷ തൈ നട്ട് കൊണ്ട് ആചരിച്ചു. പൂഞ്ഞാർ പഞ്ചായത്തിലെ പരിസ്ഥിതിദിന ആഘോഷ പരിപാടികളിൽ ഈരാറ്റുപേട്ട ബ്ലോക്ക് മെമ്പർ ശ്രീ. ക്ലിൻറ് അരിപ്ലാക്കൽ, പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ വാർഡ് മെമ്പർമാർ എന്നിവരും പങ്കെടുക്കുകയുണ്ടായി. 



ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ പ്രമേയമായ 'കാലാവസ്ഥാ വ്യതിയാനത്തിനെപ്പറ്റി' ഒരു അവബോധ ക്ലാസും കൃഷി ഓഫീസർ ശ്രീമതി. കാർത്തിക പൂഞ്ഞാർ എസ്. എം. വി. സ്കൂളിലെ യു. പി വിഭാഗം കുട്ടികൾക്ക് എടുക്കുകയുണ്ടായി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0