പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിൽ വിജയദിനം ആഘോഷിച്ചു. SSLC, പ്ലസ്‌ടു പരീക്ഷയിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. പൂർവ്വ വിദ്യാർത്ഥിയായ പൂഞ്ഞാർ MLA അഡ്വ സെബാസ്റ്റ്യൻ M J യ്ക്ക് സ്വീകരണം നൽകി. പുതുതായി അനുവദിച്ച NCC യൂണിറ്റ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാദർ മാത്യു പുല്ലുകാലായിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനം മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു. NCC യൂണിറ്റിൻ്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ M J നിർവ്വഹിച്ചു. ലഫ്റ്റൻ്റ് കേണൽ സതീഷ് കുമാർ വി , പഞ്ചായത്ത് മെമ്പർ മാരായ സന്തോഷ് ജോസഫ്, ചിത്ര സജി, പി.ടി. എ പ്രസിഡൻ്റ് പ്രകാശ് മൈക്കിൾ, മുൻ പ്രിൻസിപ്പൽ ജോബിച്ചൻ ജോസഫ്, പ്രിൻസിപ്പൽ ബിനോയ് ജോസഫ്, ഹെഡ്മാസ്റ്റർ ജയിംസ്കുട്ടി കുര്യൻ, ക്രിസ്‌വിൻ ജസ്റ്റിൻ, ലിയാ സചിൻ എന്നിവർ പ്രസംഗിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



