പാലാ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സർവീസ് പ്രോജക്റ്റുകളുടെ ഉദ്ഘാടനവും ശനിയാഴ്ച നടക്കും. നെല്ലിയാനിയിലെ ലയൺസ് ക്ലബ്ഹാളിൽ വൈകിട്ട് 7.30ന് നടക്കുന്ന സമ്മേളനത്തിൽ വിവിധ സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനം ജലവിഭവ മന്ത്രി അഡ്വക്കേറ്റ് മോൻസ് ജോസഫ് നിർവഹിക്കും. ക്ലബ്ബ് പ്രസിഡൻ്റ് അഡ്വക്കേറ്റ് ജോമി ചാത്തനാട്ട് അധ്യക്ഷത വഹിക്കും. അഡ്വക്കേറ്റ് ജോർജ് ബോബൻ പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തും.
എംജെഎഫ് ലയൺ ജി വേണു കുമാർ ഇൻസ്റ്റലേഷൻ നിർവഹിക്കും. ചടങ്ങിൽ എംഎൽഎമാരായ മാണി സി കാപ്പൻ അഡ്വക്കേറ്റ് എംജെ സെബാസ്റ്റ്യൻ, ലയൺസ് ഭാരവാഹികളായ K.T തോമസ്, അബ്രഹാം പാലക്കുടിയിൽ, എം ജെ വർക്കി, മാഗി ജോസ്, റെജി എം തോമസ് , ജോർജുകുട്ടി അബ്രാഹം, ജോർജ് ബോബൻ ,ജോജി മൂഴയിൽ തുടങ്ങിയവർ സംബന്ധിക്കും.
സേവന പദ്ധതികളുടെ ഭാഗമായി ഹോം ഫോർ ഹോംലെസ്, ഡയാലിസിസ് കിറ്റ് വിതരണം, മെഡിക്കൽ സഹായങ്ങൾ, വായന കളരി, വൃക്ഷത്തൈ നടീൽ, പച്ചക്കറി തോട്ടം, കണ്ണു പരിശോധന ക്യാമ്പുകൾ തുടങ്ങി നിരവധി പദ്ധതികൾ നടപ്പാക്കും.
വാർത്താ സമ്മേളനത്തിൽ പ്രസിഡൻറ് ജോമോൻ അഗസ്റ്റിൻ, സെക്രട്ടറി അബ്രഹാം പാലക്കുടി, ജോർജുകുട്ടി ആനിത്തോട്ടം, ടോമിച്ചൻ പാറക്കുളങ്ങര എന്നിവർ സംബന്ധിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



