പാലാ HMC യിൽ കേരള കോൺഗ്രസ് (എം) പ്രതിനിധിയെ ഒഴിവാക്കാൻ ശ്രമം




കേരള കോൺഗ്രസ് (എം) പ്രതിനിധിയെ ഒഴിവാക്കി പാലാ കെഎം മാണി സ്മാരക ഗവൺമെൻറ് ജനറൽ ആശുപത്രിയുടെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി പ്രഖ്യാപിക്കാൻ ശ്രമം. ഇന്ന് ചേർന്ന കൗൺസിൽ എച്ച് എം സി അംഗങ്ങളുടെ ലിസ്റ്റ് പുറത്തുവന്നെങ്കിലും ലിസ്റ്റ് അംഗീകരിക്കപ്പെട്ടിട്ടില്ല എന്നാണ് സൂചന. എച്ച് എം സി യിലെ പൊതുപ്രവർത്തകരുടെ ലിസ്റ്റിനെതിരെ പ്രതിപക്ഷ നേതാവ് ബിജു പാലുപടവൻ ശബ്ദം ഉയർത്തുകയും ചെയ്തു. അതേസമയം കേരള കോൺഗ്രസ് എം പ്രതിനിധിയായി ബൈജു കൊല്ലം പറമ്പിന്റെ നിർദ്ദേശിച്ചുകൊണ്ടുള്ള ലോപ്പസ് മാത്യുവിന്റെ കത്തും പുറത്തുവന്നു.

ബൈജു കൊല്ലംപറമ്പിൽ 




സി എം പി യ്ക്കും കേരള കോൺഗ്രസ് ജേക്കബിനും മുസ്ലിംലീഗിനും എച്ച്എംസിയിൽ പ്രതിനിധികൾ ഉള്ളപ്പോഴാണ് പാർട്ടി തട്ടകമായ പാലായിൽ കേരള കോൺഗ്രസ് എമ്മിന് പ്രാതിനിധ്യം ഇല്ലാതാക്കാനുള്ള നീക്കം ഉണ്ടായത്.



 നിയമസഭയിലും പാർലമെന്റിലും അംഗങ്ങളുള്ള പാർട്ടികൾക്ക് കമ്മിറ്റിയിലേക്ക് ആളുകളെ നിർദ്ദേശിക്കാം. ഇതിനുപുറമേ ആശുപത്രി സ്ഥിതി ചെയ്യുന്ന തദ്ദേശസ്ഥാപനത്തിൽ അംഗങ്ങൾ ഉള്ള പാർട്ടികൾക്കും കമ്മിറ്റിയിലേക്ക് വ്യക്തികളെ നിർദ്ദേശിക്കാം. ഇത്തരത്തിൽ പാലാ നഗരസഭയിൽ 10 അംഗങ്ങൾ ഉള്ള കേരള കോൺഗ്രസ് എം , ബൈജു കൊല്ലംപറമ്പിലിന്റെ പേരാണ്, ജില്ലാ പ്രസിഡൻ്റ് ലോപ്പസ് മാത്യു നൽകിയത്.



 യോഗത്തിനിടെ പൊതുപ്രവർത്തകരായി തെരഞ്ഞെടുത്തവരുടെ പേരുകൾ ബിജു പാലൂപ്പടവൻ ആവശ്യപ്പെടുകയായിരുന്നു. അഡ്വ. ബിനു പുളിക്കക്കണ്ടം, എൻ. സുരേഷ്, ജോഷി ജോൺ വട്ടക്കുന്നേൽ എന്നിവരാണ് പൊതുപ്രവർത്തകരായി ഉണ്ടായിരുന്നത്. എന്നാൽ ഇതിനെ എതിർക്കുന്നതായി അപ്പോൾ തന്നെ പ്രതിപക്ഷം കത്തു നൽകുകയായിരുന്നു. ഇതിനിടെ മാധ്യമപ്രവർത്തകരുടെ ഗ്രൂപ്പിൽ നഗരസഭാ ചെയർപേഴ്സൺ ബൈജുവിന്റെ പേരില്ലാത്ത ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു.



 കൗൺസിൽ ഐക്യ കണ്‌ഠേന അംഗീകരിച്ചാൽ മാത്രമേ ഇത്തരത്തിൽ പൊതുപ്രവർത്തകരെ എച്ച്എംസിയിൽ ഉൾപ്പെടുത്താൻ സാധിക്കു. 


മാണി സി കാപ്പൻ എംഎൽഎ, ഫ്രാൻസിസ് ജോർജ് എംപി, ഐസിഡിഎസ് സൂപ്പർവൈസർ ജ്യോതി എസ് കുമാർ, കുടുംബശ്രീ ചെയർപേഴ്സൺ സതി ശശികുമാർ എന്നിവരാണ് ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കൾ. തോമസ് ആർ വി ജോസ് (കോൺഗ്രസ് ഐ) അഡ്വ.ജോബി കുറ്റിക്കാട്ട് (കേരള കോൺഗ്രസ്) അനസ് കണ്ടത്തിൽ (മുസ്ലിം ലീഗ്) ടി കെ വിനോദ് (ആർഎസ്പി )ജോർജുകുട്ടി വി എം (കേരള കോൺഗ്രസ് ജേക്കബ്ബ്) ചൈത്രം ശ്രീകുമാർ (സിഎംപി) സജേഷ് ശശി (സിപിഎം) പി കെ ഷാജകുമാർ (സിപിഐ) പീറ്റർ പന്തലാനി (ആർ ജെ ഡി) മുരളീധരൻ പി ആർ (ബിജെപി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ. 

മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം, മെമ്പർ സെക്രട്ടറി ഡോ. അഭിലാഷ് ടി പി, വൈസ് ചെയർപേഴ്സൺ മായ രാഹുൽ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജിത പ്രകാശ്, മരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടോണി തൈപ്പറമ്പിൽ, വാർഡ് കൗൺസിലർ ലീന സണ്ണി പുരയിടം, എൽ എസ് ജി ഡി എൻജിനീയർ സിയാദ് എ എന്നിവരെ കൂടാതെ കെഎസ്ഇബി എൻജിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ എൻജിനീയർ, പൊതുമരാമത്ത് കെട്ടിട വിഭാഗം എൻജിനീയർ, സ്റ്റേഷൻ ഹൗസ് ഓഫീസർ പാലാ, വാട്ടർ അതോറിറ്റി എൻജിനീയർ എന്നിവരാണ് ഔദ്യോഗിക അംഗങ്ങൾ.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0