ഫ്യൂഡൽ വ്യവസ്ഥ ജനാധിപത്യത്തെ തകർക്കുന്നു:പി വി രാജഗോപാൽ




   ജനാധിപത്യം സൂക്ഷ്മ തലത്തിൽ വികസിച്ചു വരേണ്ടതുണ്ടെന്നും കുടുംബങ്ങളിൽ മുതൽ ജനാധിപത്യ സംസ്‌കാരം ഉണ്ടാകണമെന്നും പ്രമുഖ ഗാന്ധി മാർഗ്ഗ പ്രവർത്തകൻ പി.വി രാജഗോപാൽ പറഞ്ഞു. ജനങ്ങളുടെ സ്വരം കേൾക്കാൻ ഭരണാധികാരികൾ തയ്യാറായില്ലെങ്കിൽ നിരന്തരമായ അഹിംസാത്മക സമരം ആവശ്യമാണെന്നും അദ്ദേഹ o പറഞ്ഞു. ഭൂരഹിതരായ ആദിവാസികൾക്ക് വേണ്ടി വനാവകാശ നിയമം പാസ്സാക്കിയത് വടക്കേ ഇന്ത്യയിൽ നടന്ന ആദിവാസി സമരത്തെത്തുടർന്നാണെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി 


കേരളത്തിലും ഇത്തരം സമരങ്ങൾ ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. പാലാ ഗാന്ധി സെൻ്ററിൻ്റെ ആഭിഖ്യത്തിൽ ജനാധിപത്യ ഇടങ്ങളുടെ വിണ്ടെടുപ്പ് ഗാന്ധിയൻ സമീപനം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
 ഗാന്ധി സെൻ്റർ ചെയർമാൻ കെ.ജെ അബ്രാഹം അദ്ധ്യക്ഷത വഹിച്ചു. വി. എം.അബ്ദുള്ള ഖാൻ,അഡ്വ. കെ. സി.ജോസഫ്,അഡ്വ.ജോൺ ജോസഫ്,അഡ്വ.ജോർജുകുട്ട് കടപ്ലാക്കൽ, എൻ.കേ.രാജു,ഡോ.ഗ്ലോറി മാത്യു തുടങ്ങിയവർ സംസാരിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0