ടൗണിലെ മലിനജലമൊഴുക്ക് പരിഹരിക്കാന്‍ ആലോചനായോഗം നടന്നു


പാലായില്‍  ഓട തകര്‍ന്ന്  മലിനജലം റോഡിലൂടെ ഒഴുകുന്നതും   വ്യാപാരസ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്നതും പരിഹരിക്കാന്‍ ആലോചനായോഗം നടന്നു. വാട്ടര്‍ അതോറിറ്റിയുടെ പുത്തന്‍പള്ളിക്കുന്നിലെ ടാങ്കുകള്‍ ശുചീകരിക്കുമ്പോഴുണ്ടാകുന്ന മലിനജലമാണ് കിഴതടിയുര്‍ ബാങ്കിനു സമീപത്ത് റോഡിലൂടെ ഒഴുകി വ്യാപാരസ്ഥാപനങ്ങളില്‍ കയറുന്നത്. മലിനജലം മുന്‍പ് ഒഴുകിയിരുന്ന ഓടകള്‍ തകര്‍ന്നതും ഒഴുക്ക് തടസ്സപ്പെട്ടതും ജലവിഭവവകുപ്പുമന്ത്രി  മോന്‍സ് ജോസഫിന്റെ ശ്രദ്ധയില്‍പെടുത്തുകയും അദ്ദേഹം സ്ഥലം സന്ദര്‍ശിക്കകയും ചെയ്തിരുന്നു. 




മന്ത്രിയുടെ നര്‍ദ്ദേശ പ്രകാരമാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത യോഗം കിഴതടിയൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നത്. മലിനജലം കെട്ടിക്കിടക്കാതെ മീനച്ചിലാറ്റിലേക്ക് ഒഴുകുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. മുന്‍പ് ഓടകള്‍ അടഞ്ഞതോടെയാണ് മലിന ജലത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടിരുന്നത്.



യോഗത്തില്‍ നഗരസഭ കൗണ്‍സിലര്‍ ബിജി ജോജോ, ജോര്‍ജ് പുളിങ്കാട്, തങ്കച്ചന്‍ മണ്ണൂശേരില്‍, ജോഷി വട്ടക്കുന്നേല്‍, ജോസ് വേരനാനി, ഡോ.തോമസ് കാപ്പന്‍, ദേവസ്യാച്ചന്‍ തോട്ടുങ്കല്‍, ജോസ് കടൂക്കുന്നേല്‍, ചാക്കോ കയ്യാലയ്ക്കകം, എബ്രഹാം,  ഷാജി തകിടിയേല്‍, ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എസ്.അനില്‍രാജ്, അസി.എക്‌സി.എന്‍ജിനീയര്‍ എന്‍.ശ്രീജിത്ത്, അസി. എന്‍ജിനീയര്‍ രാജി ഭാമോദരന്‍, പൊതുമരാമത്ത് അസി.എക്‌സി.എന്‍ജിനീയര്‍ എന്‍.സിയ, അസി. എന്‍ജിനീയര്‍ രാഖി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0