ബജറ്റ് നിര്‍ദേശത്തിന് പിന്നില്‍ ബക്കാഡിയ്ക്ക് വേണ്ടിയുള്ള നീക്കം. പ്രതിപക്ഷം



വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവെന്ന സംസ്ഥാന ബജറ്റിലെ മുഖ്യമന്ത്രി വി ഡി സതീശന്റെ നിര്‍ദ്ദേശത്തിന് പിന്നില്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിനിടയിലാണ് പിണറായി, അഴിമതി ആരോപണം ഉയര്‍ത്തിയത്. നികുതി കുറക്കുന്നത് ബെക്കാഡിക്ക് വേണ്ടിയാണെന്നും പിണറായി അഭിപ്രായപ്പെട്ടു. ഇതിനായി ബജറ്റില്‍ നികുതി നിര്‍ദേശം തിരുകികയറ്റുകയാണ് ചെയ്തിരിക്കുന്നത്. പുതിയ നികുതി നിര്‍ദ്ദേശം ആലോചിച്ചില്ല എന്നാണ് ബജറ്റ് ഷെഡ്യൂളില്‍ മനസിലാകുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി. കര്‍ണാടകയിലെ മദ്യ കമ്പനിക്ക് വേണ്ടിയാണ് ഈ നീക്കം. സ്വകാര്യ മദ്യ കമ്പനിയായ ബക്കാഡിക്ക് വേണ്ടിയുള്ള നീക്കമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. 







പുതിയ സര്‍ക്കാര്‍ വന്ന ശേഷം ഫയല്‍ നീക്കത്തിലുണ്ടായത് അസാധാരണ വേഗമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. 2023 ലാണ് ബക്കാഡി കമ്പനി സംസ്ഥാന നികുതി വകുപ്പിന് അപേക്ഷ നല്‍കിയത്. കഴിഞ്ഞ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തിടുക്കപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചില്ല. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വേഗത്തില്‍ ഫയല്‍ നീക്കമുണ്ടായി. ഏഴ് ഉദ്യോസ്ഥര്‍ ശര വേഗതയില്‍ ഫയല്‍ കണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി. 


വിഷയത്തില്‍ അടിയന്തര പ്രമേയം അനുവദിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നാല്‍ ബജറ്റ് ചര്‍ച്ചക്കുള്ളിലെ വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാനാകില്ലെന്നായിരുന്നു സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മറുപടി. അടിയന്തര പ്രമേയം അനുവദിക്കാത്തതില്‍ സഭയില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തി. മുദ്രാവാക്യം വിളിച്ച് നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബജറ്റിനെ കുറിച്ച് ചര്‍ച്ചക്ക് ശേഷം സര്‍ക്കാര്‍ മറുപടി നല്‍കുമെന്ന് സ്പീക്കര്‍ പറഞ്ഞു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0