"പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് നല്ല കാലാവസ്ഥയ്ക്കായി, നമ്മുടെ ഭാവിക്കായി" എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം. നെൽപ്പാടങ്ങൾ നികത്തുന്നതും നഗരവൽക്കരണവും വനനശീകരണവും നമ്മുടെ കാലാവസ്ഥയെയും പരിസ്ഥിതിയെയും എങ്ങനെ താളം തെറ്റിക്കുന്നു എന്നുള്ള സന്ദേശം കുട്ടികൾക്ക് നൽകിക്കൊണ്ട് രാവിലെ 10:30-ന് യോഗത്തിന്റെ ഉദ്ഘാടനകർമ്മം പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ. പ്രദീപ് കുര്യൻ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സുനിത വി. നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ വിജയലക്ഷ്മി കോട്ടയിൽ, എസ്.ആർ.ജി കൺവീനർ രാജേഷ് ആർ., അധ്യാപകരായ രഞ്ജുഷ സി. ആർ., ജെറിൻ ജോസഫ്, മോളി വക്കച്ചൻ, സിന്ധു വി. ജെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂൾ അങ്കണത്തിൽ തൈകൾ നട്ടുകൊണ്ടാണ് പരിപാടികൾക്ക് സമാപനം കുറിച്ചത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



