എൻ ഹരി റബര്‍ ബോര്‍ഡ് ചെയര്‍മാൻ


കോട്ടയം സ്വദേശി എൻ ഹരി റബർ ബോർഡ് ചെയർമാൻ. 18 മാസത്തിന് ശേഷമാണ് റബർ ബോർഡിന് സ്ഥിരം ചെയർമാനെ നിയമിക്കുന്നത്. ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. സവാർ ധനാനിയ ഒഴിഞ്ഞ ശേഷം വാണിജ്യ മന്ത്രാലയം സെക്രട്ടറിമാർക്ക് ചെയർമാന്റെ ചുമതല നല്‍കി വരികയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഉത്തരവിറക്കി. ബിജെപി മധ്യമേഖലാ പ്രസിഡൻ്റായ എൻ.ഹരി കോട്ടയം പള്ളിക്കത്തോട് സ്വദേശിയാണ്.ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. നിലവില്‍ ബോർഡ് അംഗമായിരുന്നു.



2026 ജൂണ്‍ 10 മുതല്‍ മൂന്ന് വർഷത്തേക്കാണ് നിയമനം.കേന്ദ്ര ഗവണ്‍മെൻ്റിൻ്റെ വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെ ഭരണ നിയന്ത്രണത്തിന് കീഴിലുള്ള ബോർഡിൻറെ ആസ്ഥാനം കോട്ടയത്താണ്.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0