നരിയങ്ങാനം യോഗയ്ക്ക് തുടക്കം കുറിച്ചു



അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് നരിയങ്ങാനം സെൻ്റ് മേരി മഗ്ദലൻസ് യു. പി. സ്‌കൂളിൽ യോഗയ്ക്ക് തുടക്കം കുറിച്ചു. സ്ക്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടേരി ഈ വർഷത്തെ യോഗ ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചു.




നാഷണൽ ആയുഷ് മിഷൻ യോഗ ട്രെയിനർ, സംസ്ഥാന സ്പോട്സ് യോഗ റഫറി എന്നീ നിലയിൽ പ്രശസ്തനായ സിജിമോൻ എം. നെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രസ്തുത യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ബിജുമോൻ മാത്യു സ്വാഗതം ആശംസിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് യോഗ പരിശീലനവും സംഘടിപ്പിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0