റോബിൻ ഗിരീഷും എം വി ഡിയും വീണ്ടും നേർക്ക് നേർ



കാഞ്ഞിരപ്പള്ളി പാലാ റൂട്ടിൽ ഓടുന്ന വജ്ര ബസ് ഈരാറ്റുപേട്ടയിൽ തടഞ്ഞ് എം വി ഡി. പെർമിറ്റ് ഇല്ലെന്നു പറഞ്ഞാണ് ബസ് തടഞ്ഞത് . ചൊവ്വാഴ്ച രാത്രി ഈരാറ്റുപേട്ടയിൽ വച്ചാണ് സംഭവം. ബസ്സുടമയായ റോബിൻ ഗിരീഷ് പെർമിറ്റ് ഓഗസ്റ്റ് വരെ ഉള്ളതായി പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ സമ്മതിച്ചില്ല. ബസ് കസ്റ്റഡിയിൽ എടുത്തതായും സ്റ്റേഷനിൽ കയറ്റി പാർക്ക് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തതോടെ വാക്കേറ്റമായി . 




കസ്റ്റഡിയിലെടുത്ത വാഹനം പാർക്ക് ചെയ്യേണ്ട ഉത്തരവാദിത്വം തന്റെ ഡ്രൈവർക്ക് ഇല്ലെന്നും MVD തന്നെ ബസ് പാർക്ക് ചെയ്യാനും റോബിൻ ഗിരീഷ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 30 വരെ വാഹനത്തിന് പെർമിറ്റ് ലഭിച്ചിട്ടുള്ളതായി ഗിരീഷ് പറയുന്നു. 


ഓൾ ഇന്ത്യ ബസ് പെർമിറ്റ് വിഷയവുമായി ബന്ധപ്പെ ട്ട് മുൻ സർക്കാരിന്റെ കാലത്ത് റോബിൻ ഗിരീഷുമായി മോട്ടോർ വാഹന വകുപ്പ് സ്ഥിരം സംഘർഷത്തിൽ ആയിരുന്നു. ഉദ്യോഗസ്ഥർ തൻറെ നേരെ തുടരുന്ന പകപോക്കൽ ഭാഗമാണ് ഈ നടപടിയെന്നാണ് റോബിൻ ഗിരീഷ് പറയുന്നത്. അതേസമയം കോടതി ഉത്തരവുണ്ടെങ്കിലും ഇത് മോട്ടോർ വാഹന വകുപ്പിൽ ഹാജരാക്കി വണ്ടി ഓടുന്നതിനുള്ള പെർമിറ്റ് എടുത്തിട്ടില്ല എന്നാണ് അധികാരികൾ പറയുന്നത്.

 
 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0