പ്ലസ് ടു വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവുമായി സിഡിഎസ് മൂന്നിലവ്



മൂന്നിലവ്: പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സിഡിഎസ് മൂന്നിലവിന്റെ നേതൃത്വത്തിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ സെലിനമ്മ പരിപാടി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ബീന റോയ് അധ്യക്ഷത വഹിച്ചു. ഈ വർഷം പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ധന്യ ജോഷി, അജോ സിബി, ആർദ്ര സന്തോഷ്, അവന്തിക ഷൈജു, ധന്യ സന്തോഷ്, ആൻ ട്രിസ ഷിന്റോ, ടെസ് മരിയ ടോമി എന്നിവരെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു. കൂടാതെ പരീക്ഷയിൽ വിജയിച്ച മറ്റ് 17 വിദ്യാർത്ഥികളെയും അനുമോദിച്ചു.

ഉദ്ഘാടന പ്രസംഗത്തിൽ സെലിനമ്മ, വിദ്യാർത്ഥികൾ വലിയ സ്വപ്നങ്ങളുമായി ആത്മവിശ്വാസത്തോടെയും കഠിനാധ്വാനത്തോടെയും മുന്നേറണമെന്നും സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് ഭാവിക്കായി ശരിയായ തീരുമാനങ്ങൾ എടുക്കണമെന്നും പറഞ്ഞു. ഇന്നത്തെ വിദ്യാർത്ഥികളാണ് നാളെയുടെ സമൂഹത്തെ നയിക്കുന്നവരെന്നും അവർ ഓർമ്മിപ്പിച്ചു.




അധ്യക്ഷപ്രസംഗത്തിൽ ബീന റോയ് വിദ്യാർത്ഥികൾ പഠനത്തിനും ഉപരിപഠനത്തിനും മുൻഗണന നൽകണമെന്നും, ഭാവിയെ സംബന്ധിച്ച തീരുമാനങ്ങൾ വിവേകത്തോടെയും ജ്ഞാനത്തോടെയും എടുക്കണമെന്നും പറഞ്ഞു. സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് കൂടുതൽ സാധ്യതകളുള്ള മേഖലകൾ തിരഞ്ഞെടുക്കുകയും കഠിനാധ്വാനത്തിലൂടെ വലിയ നേട്ടങ്ങൾ കൈവരിക്കാൻ പരിശ്രമിക്കുകയും വേണമെന്ന് അവർ വിദ്യാർത്ഥികളെ ഉപദേശിച്ചു. ഇന്നത്തെ ചെറിയ പ്രോത്സാഹനങ്ങൾ നാളത്തെ വലിയ വിജയങ്ങളിലേക്കുള്ള ചുവടുവെയ്പ്പാകുമെന്നും അവർ കൂട്ടിച്ചേർത്തു. ചടങ്ങിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് മെമന്റോകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും സിഡിഎസ് മൂന്നിലവിന്റെ പേരിൽ അഭിനന്ദനങ്ങളും ആശംസകളും നേർന്നു.



തുടർന്ന് എസ്.ടി. കോർപ്പറേഷൻ മാനേജർ ബിജു സാമുവൽ ബോധവത്കരണ ക്ലാസ് നയിച്ചു. വിദ്യാഭ്യാസ-സ്വയംതൊഴിൽ വായ്പാ പദ്ധതികൾ, ലോൺ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ, അതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനകരമായ സെമിനാറോടെയാണ് . അവസാനിച്ചത്. വൈസ് പ്രസിഡന്റ് ആശാ മാത്യം മെംമ്പർ സെക്രട്ടറി നിഷാ മോൾ പഞ്ചായത്ത് മെമ്പർമാരായ സൂസമ്മ ഹെസക്കിയേൽ ഷെയ്സ് , ചാർളി ഐസക് ഇത്തന്മ മാത്യു,.ലിൽസി ജെയിംസ് പഞ്ചായത്ത് സെക്രട്ടറി ഷിജാ മോൾ സിഡിഎസ് വൈസ് ചെയർപേഴ്സൺ റീന റെനോൾഡ് എന്നിവർ പ്രസംഗിച്ചു സിഡിഎസ് മെമ്പർമാരും പരിപാടിയിൽ പങ്കെടുത്തു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0